Latest NewsIndia

ആകെ തകർന്നടിഞ്ഞു കോൺഗ്രസ്: ബീഹാറിലെ പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു, ഗോവ സംസ്ഥാന വക്താവ് രാജിവെച്ചു

പനാജി : ബീഹാറിലെ കനത്ത പരാജയത്തിന് ശേഷം കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുകയാണ്. നേതൃത്വത്തിനെതിരെ പരസ്യമായി മുതിർന്ന നേതാവ് കപിൽ സിബൽ പ്രതികരിച്ചിരുന്നു. ഇതിനെ പിന്തുണച്ചു കാർത്തി ചിദംബരവും രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കൂടുതൽ തിരിച്ചടി നൽകി ഗോവ കോൺഗ്രസ് വക്താവും, ന്യൂനപക്ഷകാര്യ സെൽ അദ്ധ്യക്ഷനുമായ ഉർഫാൻ മുല്ല പദിവകൾ രാജിവെച്ചു.

കോൺഗ്രസിനകത്തെ ഭിന്നതയെ തുടർന്നാണ് അദ്ദേഹം പദവികൾ രാജിവെച്ചത്. അധികം വൈകാതെ അദ്ദേഹം കോൺഗ്രസ് വിടുമെന്നും സൂചനകളുണ്ട്. കൃത്യമായ ദിശയോ, പ്രത്യയ ശാസ്ത്രമോ, നേതൃത്വമോ ഇല്ലാത്തത് കോൺഗ്രസിനെ പതനത്തിലേക്ക് നയിക്കുന്നുണ്ട്. പഴയ പാർട്ടി സംരക്ഷകർ ഗോവ കോൺഗ്രസിന് ഒന്നും നേടികൊടുത്തിട്ടില്ല.

വീണ്ടും, വീണ്ടും വ്യക്തമായ തീരുമാനം എടുക്കുന്നതിൽ പാർട്ടി പരാജയപ്പെടുന്നത് തീർത്തും നിരാശാജനകമാണെന്നും ഉർഫാൻ മുല്ല കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും, കോൺഗ്രസ് സംസ്ഥാന ഘടകത്തിനും അയച്ച രാജി കത്തിൽ വ്യക്തമാക്കുന്നു.

read also: സാമുവൽപാറ്റിയെ പോലെ തന്നെയും കൊല്ലുമെന്ന് അദ്ധ്യാപകന് നേരെ ഫ്രാൻസിൽ വധഭീഷണി : 14 കാരനായ വിദ്യാർത്ഥി അറസ്റ്റിൽ

ന്യൂനപക്ഷങ്ങളുടെ കാര്യത്തിൽ കോൺഗ്രസ് ഒട്ടും പ്രധാന്യം നൽകുന്നില്ലെന്ന് ഉർഫാൻ മുല്ല കത്തിൽ പറയുന്നു. സംസ്ഥാനത്തെ പാർട്ടിയുടെ പ്രവർത്തനത്തിൽ ഒട്ടും തൃപ്തനല്ല. വ്യക്തി താത്പര്യങ്ങൾക്കായി മുതിർന്ന നേതാക്കൾ പരസ്പരം പോരടിക്കുകയാണ്.അതേസമയം സംസ്ഥാനത്ത് കോൺഗ്രസിന് സ്വാധീനം തീർത്തും നഷ്ടപ്പെടുന്ന സാഹചര്യത്തിൽ ഉർഫാൻ മുല്ല രാജിവെച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button