ഇംഫാല്‍: ആദ്യം ബിജെപി പിന്നെ കോണ്‍ഗ്രസ് … അതുംകഴിഞ്ഞ് കമ്യൂണിസ്റ്റ്… ഇപ്പോള്‍ വീണ്ടും ബിജെപിയിലേയ്ക്ക്… മുന്‍ മന്ത്രിയായിരുന്ന കമ്യൂണിസ്റ്റ് നേതാവിന്റെ രാഷ്ട്രീയചരിത്രം … മണിപ്പൂരിലെ മുന്‍ മന്ത്രിയും മുന്‍ സി.പി.ഐ നേതാവുമായ എന്‍. മാംഗിയാണ് അവസാനം ബിജെപിയിലേയ്ക്ക് തന്നെ തിരിച്ചുവരുന്നത്. സി.എല്‍.പിയിലായിരുന്ന(കോണ്‍ഗ്രസ് ലെജിസ്‌ളേച്ചര്‍ പാര്‍ട്ടി) അദ്ദേഹം തിങ്കളാഴ്ചയാണ് മറ്റ് മൂന്നു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം ബി.ജെ.പിയില്‍ ചേരുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും കോണ്‍ഗ്രസിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഒയ്നാം നബകിഷോര്‍, മുന്‍ മന്ത്രിയായിരുന്ന എ.ബിരണ്‍, വനിതാ നേതാവായ കെബിസേന എന്നിവരാണ് ബി.ജെ.പിയുടെ ഭാഗമായ മറ്റുള്ളവര്‍.
നവംബറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ‘സി.പി.ഐ മാംഗി’ എന്നറിയപ്പെടുന്ന മാംഗിയുടെ ഈ കളം മാറ്റി ചവിട്ടല്‍ എന്നാണ് അനുമാനം. ആദ്യം സി.പി.ഐ വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയ മാംഗി 2018ലാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരുന്നത്. ഇത്തരത്തില്‍ കൂറുമാറുന്ന എം.എല്‍.എമാര്‍ കാരണം എല്ലാ ജനപ്രതിനിധികളെയും ജനം പരിഹാസത്തോടെ കാണുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് സി.എല്‍.പി നേതാവ് പറയുന്നു.
Post Your Comments