രാജസ്ഥാൻ : രാജസ്ഥാനിലെ അൽവാറിലെ ഖരേദ ഗ്രാമത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചുകൊന്നു. പതിമൂന്ന് വയസ്സ് പ്രായമുള്ള ഖുഷി എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ സമയത്താണ് കുട്ടിക്ക് നേരെ ആക്രമണമുണ്ടായത്. കട ഉടമ കമ്രുവിൻറെ മകൻ അൻസാർ ആണ് പെൺകുട്ടിക്ക് നേരെ വെടിയുതിർത്തത്. ഇടതുകണ്ണിനാണ് ആദ്യം വെടിയേറ്റത്. ഖുഷി സംഭവസ്ഥലത്ത് തന്നെ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മലഖെഡ പോലീസ് അറിയിച്ചു. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.പ്രതികൾ ഒളിവിലാണെന്നാണ് പ്രാഥമിക വിവരം.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ രാജസ്ഥാനിൽ ദിനം പ്രതി വർദ്ധിച്ചുവരികയാണ്. ഇക്കാര്യങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിന് പരാതിയില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. രാജസ്ഥാനിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ കോൺഗ്രസ് മൗനം തുടരുകയാണെന്ന് ബിജെപി ആരോപിക്കുന്നു.
Read Also : ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
ഉത്തർപ്രദേശിൽ കുറ്റകൃത്യമുണ്ടാകുമ്പോൾ കോൺഗ്രസ് നേതാക്കൾ യോഗി സർക്കാരിനെ ആക്രമിക്കുകയാണെന്നും ഇരകളുടെ കുടുംബത്തെ കാണാൻ യുപിയിലേക്ക് യാത്രചെയ്യുന്നുണ്ടെന്നും ബിജെപി ആരോപിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ നിശബ്ദത തുടരാം എന്ന നയമാണ് രാഹുലിനുള്ളതെന്നും ബിജെപി കുറ്റപ്പെടുത്തി.
Post Your Comments