തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച ദളിത് പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കുട്ടികളുടെ അമ്മ ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമരമിരിക്കും. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്ന് രാവിലെ 10 മുതൽ 4 വരെയാണ് സത്യാഗ്രഹം നടത്തുന്നത്.
Read also: മുൻനിര വിദേശ സർവകലാശാലകൾ ഇന്ത്യയിലേക്ക്; നിർണ്ണായക നീക്കവുമായി നരേന്ദ്ര മോദി
ആദ്യം കേസ് അന്വേഷിച്ച വാളയാർ എസ്ഐ, പി.സി.ചാക്കോ, പിന്നീട് അന്വേഷണത്തിന് നേതൃത്വം കൊടുത്ത അന്നത്തെ നർക്കോട്ടിക് സെൽ ഡിവൈഎസ്പി സോജൻ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞമാസം കൊച്ചിയിലും ഇവർ ഉപവാസ സമരം നടത്തിയിരുന്നു.
രാവിലെ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷമാണ് സത്യാഗ്രഹം ആരംഭിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് അഞ്ചു പേർ മാത്രമാണ് സത്യാഗ്രഹമിരിക്കുന്നത്.
മൂന്ന് വർഷം മുമ്പാണ് വാളയാറിൽ ഒമ്പതും പതിമൂന്നും വയസ്സുള്ള സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. അറസ്റ്റ് ചെയ്തവരിൽ കുറ്റം തെളിയിക്കാൻ പൊലീസും പ്രോസിക്യൂഷനും പരാജയപ്പെട്ടതോടെ ഏഴ് പേരിൽ നാലു പേരേയും കോടതി കുറ്റവിമുക്തരാക്കി. മൂന്നാംപ്രതിയായ പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയും ചെയ്തു.
Post Your Comments