
സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സി.ബി.ഐ അന്വേഷണ ഉത്തരവിലെ പിഴവ് തിരുത്താത്തതിലും പ്രതിഷേധിച്ചാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്. കുരുന്നുപ്രായത്തിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഇല്ലാതാക്കപ്പെട്ട രണ്ടു പെൺകുഞ്ഞുങ്ങൾക്ക് നീതി തേടി അവരുടെ അമ്മ തല മുണ്ഡനം ചെയ്യേണ്ട അവസ്ഥയിലേക്ക് കേരളത്തിൽ കാര്യങ്ങളെത്തി എന്നതിൻ്റെ ഏറ്റവും വലിയ തെളിവും ഭയപ്പെടുത്തുന്ന കാഴ്ചയുമാണ് ഇത്.
Also Read:തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരൻ
കണ്ണു തുറക്കാത്ത സർക്കാർ അങ്ങ് ഉത്തരേന്ത്യയിലല്ല, നമ്മുടെ കൊച്ചു കേരളത്തിൽ തന്നെയാണ്. ഈ സാഹചര്യം ഉത്തർപ്രദേശിലോ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലോ ആയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകിൽ. പ്രതിഷേധവും സമരവും നീണ്ടു നിൽക്കും. കേരളത്തിലെ സാംസ്കാരിക നായകന്മാരും നായികമാരും വാ തുറന്ന് വെച്ച് തന്നെ ഇരിക്കും. എന്നാൽ വാളയാർ കേസിൽ മാത്രം ആ ഒരു ‘തിളപ്പ്’ കാണുന്നില്ലല്ലോയെന്ന് നിഷ്പഷരായ ഓരോരുത്തരും ചോദിച്ച് പോവുകയാണ്. ഇനിയൊരൊറ്റ അമ്മമാർക്കും ഈ ഗതി ഉണ്ടാവരുതേ എന്നാണ് കേരളത്തിലെ അമ്മമാർ പ്രാർത്ഥിക്കുന്നത്.
കേസ് ആദ്യമന്വേഷിച്ച ഡിവൈ.എസ്.പി സോജന്‍ അടക്കമുള്ളവര്‍ക്കെതിരെ നടപടി വേണമെന്നാണ് അമ്മയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ഒരു മാസമായി ഇവർ പാലക്കാട് ബസ്റ്റാന്‍ഡിന് സമീപം സമരം തുടരുകയാണ്. സി.ബി.ഐ അന്വേഷണ ഉത്തരവില്‍ മൂത്തപെണ്‍കുട്ടിയുടെ മരണം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് പെൺകുട്ടികൾക്കും നീതി വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. സമരത്തിന് ബിജെപി നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, സംസ്ഥാന നേതാവ് പി എം വേലായുധൻ എന്നിവർ സമര പന്തൽ സന്ദർശിച്ചിരുന്നു.
Post Your Comments