ന്യൂഡൽഹി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ രൂക്ഷവിമർശനവുമായി ഇന്ത്യൻ മുൻ ഓപ്പണർ വീരേന്ദർ സേവാഗ്. ചെന്നൈയിലെ ചില കളിക്കാർ സർക്കാർ ജോലി പോലെയാണ് കളിയെ കാണുന്നത്. കളിച്ചാലും ഇല്ലെങ്കിലും പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. കൊൽക്കത്തയ്ക്കെതിരെ ജയിക്കാൻ കഴിയുന്ന മത്സരമായിരുന്നു ചെന്നൈ വിട്ടുകളഞ്ഞത്. കോൽക്കത്ത ഉയർത്തിയ 168 റണ്‍സ് വിജയലക്ഷ്യത്തിന് 10 റണ്‍സ് അകലെയാണ് ചെന്നൈ തോൽവി ഏറ്റുവാങ്ങിയത്.
Read also: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം ശക്തമായി കാലവര്‍ഷം: 13 വരെ ഇടിയോട് കൂടിയ മഴ
കേദാർ ജാദവും രവീന്ദ്ര ജഡേജയും പന്തുകൾ പാഴാക്കിയതാണ് ചെന്നൈയ്ക്ക് തോൽവി സമ്മാനിച്ചത്. അമ്പാട്ടി റായിഡുവും ഷെയ്ൻ വാട്സണും പുറത്തായ ശേഷം റണ്‍ നിരക്ക് നിലനിർത്താൻ ചെന്നൈയ്ക്ക് കഴിഞ്ഞില്ലെന്നും സേവാഗ് വിമർശിച്ചു. സീസണിൽ ആറ് മത്സരങ്ങൾ കളിച്ച ചെന്നൈ സൂപ്പർ കിങ്സ് രണ്ട് മത്സരങ്ങൾ മാത്രമാണ് ജയിച്ചത്.
Post Your Comments