
ഇത്തരം ജനാധിപത്യത്തെക്കാള്‍ നല്ലത് ഏകാധിപത്യമാണെന്നും, രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും നടന്‍ വിജയ് ദേവരകൊണ്ട പറഞ്ഞു.
കൂടാതെ ഈ രാഷ്ട്രീയ വ്യവസ്ഥ എന്തെങ്കിലും അര്‍ഥമുള്ളതാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും താരം പറഞ്ഞു. പല താരങ്ങളെയും പോലെ ഭാവിയില്‍ വിജയ്യും രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന ചോദ്യത്തിനായിരുന്നു നടൻ ഇത്തരത്തിലൊരു മറുപടി നൽകിയത്. യഥാർഥത്തിൽ ഈ രാഷ്ട്രീയ വ്യവസ്ഥ അര്‍ഥമുള്ളതാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തിരഞ്ഞെടുപ്പുകളുടെ കാര്യവും അതുപോലെത്തന്നെയാണ്. രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് എന്റെ അഭിപ്രായമെന്നും വിജയ്.
അതായത് ഉദാഹരണത്തിന് നിങ്ങള്‍ മുംബയ്ക്ക് പോകാന്‍ ഒരു വിമാനത്തില്‍ കയറുന്നുവെന്ന് വിചാരിക്കുക. അതിലെ യാത്രക്കാരാണോ വിമാനം ആര് പറപ്പിക്കണമെന്ന് തീരുമാനിക്കുക? അല്ല, ആ വിമാനം ഏത് എയര്‍ലൈന്‍ കമ്പനിയുടേതാണോ അവരാണ് അതിന് അനുയോജ്യരായവരെ തിരിഞ്ഞെടുക്കേണ്ടത് അതുപോലാകണം തിരഞ്ഞടുപ്പുമെന്നാണ് വിജയ് പറയുന്നത്.
Post Your Comments