KeralaLatest NewsNews

പ്രേക്ഷകര്‍ വാർത്താചാനലുകളെ കൈയ്യൊഴിയുന്നെന്ന സൂചന നൽകി ബാര്‍ക്ക് റേറ്റിങ്: സൂര്യാ ടിവിയും പിന്നിൽ: അടുത്തയാഴ്ച റെഡ്യാക്കാമെന്ന് മീഡിയാവണ്‍

കൊച്ചി: സ്വര്‍ണക്കടത്ത് വിവാദങ്ങളിലെ ആദ്യ ആഴ്ചകളില്‍ വിനോദചാനലുകളെക്കാള്‍ ജനപ്രിയത വാര്‍ത്താ ചാനലുകള്‍ നേടിയെങ്കിലും അതു കുറയുന്നുവെന്ന സൂചനകൾ നൽകി ബാർക്ക് റേറ്റിങ്. ഈയാഴ്ചയും ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്. പ്രേക്ഷകരുടെ ഇടിവ് ഈയാഴ്ച രണ്ടു പോയിന്റാണ് ഏഷ്യാനെറ്റിന് ഉണ്ടാക്കിയത്. എങ്കിലും 142.87 പോയിന്റാണ് ചാനലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ട്വന്റിഫോറിന് 123.63 പോയിന്റുണ്ട്. മൂന്നാം സ്ഥാനത്ത് മനോരമ ന്യൂസ് ആണുള്ളത്. നാലാം സ്ഥാനത്താണ് മാതൃഭൂമി ന്യൂസ്. മാതൃഭൂമിക്ക് 65.99 പോയിന്റാണുള്ളത്. അഞ്ചാം സ്ഥാനത്താണ് ജനം ടിവി. ആറാം സ്ഥാനത്ത് കൈരളി ന്യൂസും ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരളവുമാണ്. മീഡിയാ വണ്‍ അതിനും താഴെയാണ്.

Read also: അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞുകൊടുക്കാന്‍ ചുറ്റുമുള്ള ആർക്കും ധൈര്യമില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം: പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിൽ കണക്ക് മറ്റൊരു രീതിയിലാണ്. ഫേസ്ബുക്കിലെ റേറ്റിങ് പ്രകാരം 25.12 മില്യണ്‍ കാഴ്ചക്കാരോടെ ട്വന്റിഫോറാണ് ഒന്നാം സ്ഥാനത്ത്. 20.86 മില്യണ്‍ കാഴ്ചക്കാരോടെ മനോരമ ന്യൂസാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞയാഴ്ചവരെ ഒന്നാമതുണ്ടായിരുന്ന മീഡിയാവണ്‍ മൂന്നാം സ്ഥാനത്താണ്. ഏഷ്യാനെറ്റ് ന്യൂസ് നാലാമതും, മാതൃഭൂമി അഞ്ചാം സ്ഥാനത്തുമാണ്. മുന്നിലുള്ളവരുടെ കണക്കുകള്‍ കൊടുത്ത് അടുത്തയാഴ്ച റെഡ്യാക്കാം എന്ന ചെക്ക് മീഡിയ വൺ പരസ്യവും ഇറക്കിയിട്ടുണ്ട്. വിനോദ ചാനലുകളില്‍ പതിവുപോലെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്താണ്. ഫ്‌ളവേഴ്‌സ് ടിവി രണ്ടാം സ്ഥാനത്തും മഴവില്‍ മനോരമ മൂന്നാം സ്ഥാനത്തുമാണ്. പക്ഷേ സൂര്യാ ടിവിയെ അട്ടിമറിച്ച്‌ സീ കേരള നാലാം സ്ഥാനം നേടിയെന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button