ടെലിവിഷൻ ചാനലുകൾ കാണണമെങ്കിൽ ഏറ്റവും അനിവാര്യമായ ഘടകം എന്ന നിലയിൽ സെറ്റ്- ടോപ് ബോക്സുകൾ മാറിയിട്ടുണ്ട്. ഇതിനെതിരെ പല വിമർശനങ്ങളാണ് ഉയർന്നിരുന്നത്. എന്നാൽ, ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ടെലിവിഷനുകളിൽ തന്നെ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ വാർത്ത വിതരണ- പ്രക്ഷേപ മന്ത്രി അനുരാഗ് ഠാക്കൂർ പങ്കുവെച്ചിട്ടുണ്ട്.
ടെലിവിഷനുകളിൽ ബിൽറ്റ്- ഇൻ സാറ്റലൈറ്റ് ട്യൂണറുകൾ ഉൾപ്പെടുത്തുന്നതിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഇവ ഉടൻ തന്നെ ടെലിവിഷനുകളിൽ ഉൾപ്പെടുത്തണമെന്ന് ടെലിവിഷൻ നിർമ്മാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ, ഫ്രീ ഡിഷിൽ പൊതു വിനോദ ചാനലുകളുടെ എണ്ണം വൻ തോതിൽ ഉയർന്നിട്ടുണ്ട്. ഈ ഉദ്യമം വിജയകരമാകുന്നതോടെ, സൗജന്യമായി ലഭിക്കുന്ന 200 ഓളം ചാനലുകൾ സെറ്റ്- ടോപ് ബോക്സുകളുടെ സഹായം ഇല്ലാതെ ആസ്വദിക്കാൻ കഴിയുന്നതാണ്.
Also Read: അറിയപ്പെടുന്ന ആളാകുന്നതിന്റെ പ്രശ്‌നമാണ്! – വിമർശനങ്ങളിൽ പ്രതികരിച്ച് നവ്യ നായർ
Post Your Comments