വിപണിയിൽ തരംഗമായി മാറിയിരിക്കുകയാണ് ഇന്ത്യൻ നിർമ്മിത സ്മാർട്ട് ടിവികൾ. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം പാദത്തിൽ 38 ശതമാനം വളർച്ചയാണ് സ്മാർട്ട് ടിവി വിൽപ്പനയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ, മൊത്തം വിൽപ്പനയുടെ 22 ശതമാനമെന്ന റെക്കോർഡ് നേട്ടവും ഇന്ത്യൻ നിർമ്മിത സ്മാർട്ട് ടിവികൾ കരസ്ഥമാക്കിയിട്ടുണ്ട്. 38 ശതമാനം വിഹിതമാണ് ചൈനീസ് ബ്രാൻഡുകളായ സ്മാർട്ട് ടിവികൾക്ക് ഉള്ളത്.
ഒട്ടനവധി ഇന്ത്യൻ ബ്രാൻഡുകൾ ഉയർന്ന മത്സര വിപണിയിലേക്ക് ചുവടുറപ്പിച്ചിട്ടുണ്ട്. അതേസമയം, വൺപ്ലസ്, വിയു, ടിസിഎൽ തുടങ്ങിയ ബ്രാൻഡുകൾക്ക് ദിവസം തോറും ഡിമാൻഡ് വർദ്ധിക്കുന്നുണ്ട്. നിലവിൽ, പുറത്തിറങ്ങുന്ന മിക്ക ടിവികൾക്കും ഡോൾബി ഓഡിയോ സപ്പോർട്ടിനോടൊപ്പം ഉയർന്ന റിഫ്രഷ് റേറ്റ്, മികവാർന്ന വോയിസ് ഔട്ട്പുട്ട് തുടങ്ങിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ സ്മാർട്ട് ടിവി മോഡലുകളിൽ ഭൂരിഭാഗവും ഗൂഗിൾ ടിവിക്ക് ഒപ്പമാണ്. 25,000 രൂപയും അതിനു മുകളിലുമുള്ള സെഗ്മെന്റിലുമാണ് ഗൂഗിൾ ടിവിയുടെ ഫീച്ചറുകൾ ഉള്ള സ്മാർട്ട് ടിവികളുടെ വില.
Also Read: കോട്ടയത്ത് ലോകകപ്പ് ഫുഡ്ബോൾ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ യുവാവ് മരിച്ചു
വിപണി വിഹിതത്തിൽ ഒന്നാം സ്ഥാനം ചൈനീസ് ബ്രാൻഡായ ഷവോമിക്കാണ് ഉള്ളത്. 11 ശതമാനമാണ് ഷവോമിയുടെ വിപണി വിഹിതം. രണ്ടാം സ്ഥാനത്ത് സാംസംഗാണ്. റിയൽമി, സോണി, ഹെയർ തുടങ്ങിയ ബ്രാൻഡുകൾ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.
Post Your Comments