ന്യൂഡല്‍ഹി: കാറ്റാടിയന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിക്ക് വിഷയങ്ങളെക്കുറിച്ച് ധാരണയില്ലെന്നും അദ്ദേഹത്തിന് കാര്യങ്ങൾ പറഞ്ഞുകൊടുക്കാന്‍ ചുറ്റുമുള്ള ആർക്കും ധൈര്യമില്ലെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
കാറ്റില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഡാനിഷ് കമ്പനിയായ വെസ്താസിന്റെ പ്രസിഡന്റ് ഹെന്റിക് ആന്‍ഡേഴ്‌സണുമായുള്ള വെര്‍ച്വല്‍ ചര്‍ച്ചയിലാണ് കാറ്റാടി യന്ത്രം ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഈര്‍പ്പം ജലമാക്കി മാറ്റാമെന്നും ഓക്‌സിജന്‍ വേര്‍തിരിക്കാമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയത്. വിന്‍ഡ് ടര്‍ബൈന്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജനെ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചാല്‍ ഊര്‍ജം, ജലം, ഓക്‌സിജന്‍ എന്നിവ ഒരേ ടര്‍ബൈനില്‍ നിന്ന് ലഭ്യമാകും. വെസ്താസിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ ഗവേഷണങ്ങള്‍ ഈ രീതിയില്‍ നടത്തുമോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.
The real danger to India isn’t that our PM doesn’t understand.
It’s the fact that nobody around him has the guts to tell him. pic.twitter.com/ppUeBeGwpk
— Rahul Gandhi (@RahulGandhi) October 9, 2020
Post Your Comments