Latest NewsNewsIndia

ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊന്നു; പ്രതിഷേധവുമായി വിശ്വാസികൾ

ജയ്പൂർ : രാജസ്ഥാനിൽ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ തീകൊളുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. കരൗലി ജില്ലയിൽ സപൊത്ര ഡിവിഷനിലെ ബോക്ന ഗ്രാമത്തിലാണ് സംഭവം നടന്നത്.

ബാബുലാൽ വൈഷ്ണവ് എന്ന 50 കാരനായ ക്ഷേത്ര പുരോഹിതനെയാണ് തീ കൊളുത്തിക്കൊന്നത്. ക്ഷേത്രഭൂമി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടയിൽ മതമൗലിക വാദികളായ 6 പേർ ചേർന്ന് പുരോഹിതനെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് റിപ്പോർട്ടുകൾ.

Read Also : ബിജെപി നേതാവിനെ വെടിവച്ചു കൊന്നു

ഗ്രാമത്തിലെ രാധഗോവിന്ദ് ക്ഷേത്രത്തിലെ പ്രധാന പുരോഹിതനായിരുന്നു ബാബുലാൽ. വ്യാഴാഴ്ച ക്ഷേത്രഭൂമിയിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുകയും പുരോഹിതനെ മർദ്ദിക്കുകയും ചെയ്തവർ അദ്ദേഹത്തിന്റെ മേൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിൽ ബാബുലാൽ വൈഷ്ണവിനെ ജയ്പൂരിലെ എസ്എംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button