
ലാഹോര്‍ : ഭാരതീയ ജനതാ പാർട്ടി നേതാവും ക്ഷേത്ര പഞ്ചായത്ത് അംഗവുമായ അർജുൻ യാദവിനെ വെടിവച്ചു കൊന്നു. 46 വയസായിരുന്നു. വ്യാഴാഴ്ച രാത്രി അസംഘർ ജില്ലയിലെ പവായ് പോലീസ് സ്റ്റേഷൻ പ്രദേശത്ത് വെച്ചാണ് അജ്ഞാതർ ഇദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തത്.
ജല്‍ദിപൂര്‍ സ്വദേശിയായ ഇദ്ദേഹം ഇവിടെ സ്വന്തമായി ഒരു ആയുര്‍വേദ കട നടത്തി വന്നിരുന്നു. രാത്രി കടയടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. വെടിയുതിര്‍ത്തതിന് ശേഷം അജ്ഞാതര്‍ ഓടി രക്ഷപെടുകയായിരുന്നു. നെഞ്ചിനാണ് വെടിയേറ്റത്.
Read Also : ഹത്രാസിൽ ജാതി സ്പർദ്ധ വളർത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവിനെതിരെ ശക്തമായ നടപടി സ്വീകരിച്ച് പോലീസ്
സംഭവം ഉണ്ടായ ഉടന്‍ തന്നെ ഇദ്ദേഹത്തെ ഗ്രാമവാസികളും കുടുംബാംഗങ്ങളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും കാരണം അറിയാൻ കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണെന്നും പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് മുഴുവന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.
Post Your Comments