Latest NewsNewsIndia

രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘവുമായി ഏറ്റുമുട്ടൽ : നാലു പേരെ പോലീസ് പിടികൂടി

ഡൽഹി : രാജ്യതലസ്ഥാനത്ത് ഗുണ്ടാസംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് പേരെ പിടികൂടി. ന്യൂ ഡൽഹി ബീഗംപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദീപ് വിഹാർ ഏരിയയിലെ ഹനുമാൻ ചൗക്കിൽ ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലും ഗുണ്ടാസംഘവും തമ്മിലായിരുന്നു വെടിവപ്പ്. കൊലപാതകം, കൊലപാതക ശ്രമം, മോഷണം, വെടിവെപ്പ് അടക്കം നിരവധി കേസുകളിൽ പ്രതികളായ രോഹിത്, അമിത്, രവീന്ദർ യാദവ്, സുനിൽ എന്നിവരെയാണ് പിടികൂടിയത്. ഇരുവിഭാഗങ്ങളും 50 റൗണ്ട് വെടിയുതിർത്തു. പൊലീസ് വെടിവെപ്പിൽ ഗുണ്ടാസംഘത്തിന് പരിക്കേറ്റു. ഇവരെ ഡോ. ബാബ സാഹിബ് അംബേദകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നാണ് റിപ്പോർട്ട്.

കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്നോയിയുടെ സംഘത്തിൽപ്പെട്ടവരാണ് പിടിയിലായത്. ഗുണ്ടാസംഘം സഞ്ചരിച്ച കാർ പിടിച്ചെടുത്തു. നാല് യന്ത്രതോക്കുകളും 70 വെടിയുണ്ടകളും രണ്ട് നാടൻ തോക്കുകളും തിരകളും മൂന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും ഹെൽമറ്റുകളും കണ്ടെടുത്തുവെന്നും പോലീസ് പൊലീസ് സ്പെഷ്യൽ സെൽ അറിയിച്ചു.

Also read : ബാറുകള്‍ തത്ക്കാലം തുറക്കില്ല; രോഗവ്യാപനം കുറഞ്ഞശേഷം ആലോചിക്കും

ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടാൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഒാപറേഷൻ പ്ലാൻ ചെയ്യുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ നാലു പേർ അടങ്ങുന്ന സംഘം കാറിൽ രോഹിണി സെക്ടർ 26ൽ എത്തി, തുടർന്നാണ് പൊലീസും കുറ്റവാളികളും തമ്മിൽ വെടിവെപ്പുണ്ടായത്. പോലീസിനു നേരെ കുറ്റവാളികൾ 22 റൗണ്ടും തിരിച്ച് 28 റൗണ്ടും വെടിയുതിർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button