Latest NewsKeralaNews

കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രി അധികാരത്തിൽ നിന്നും ഒഴിഞ്ഞുപോകുന്നതാണ് മാന്യത; വിമർശനവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പേസ് പാർക്കിലെ സ്വപ്നയുടെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന എൻഫോഴ്സ്മെന്റ് കുറ്റപത്രം പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്.  കള്ളം മാത്രം പറയുന്ന മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളതെന്നും ചെന്നിത്തല വിമർശിച്ചു.

കള്ളം പറഞ്ഞ് ജനങ്ങളെ പറ്റിച്ച മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്നും ഒഴിഞ്ഞുപോകുന്നതാണ് മാന്യതയെന്നും അദ്ദേഹം വ്യക്തമാക്കി. ആറ് തവണ ശിവശങ്കറിനൊപ്പം സ്വപ്ന മുഖ്യമന്ത്രിയെ കണ്ടുവെന്നത് ഇ.ഡിയുടെ കുറ്റപത്രത്തിലൂടെ തെളിഞ്ഞിരിക്കുന്നു. കേസിൽ ഇനി മുഖ്യമന്ത്രിയെയാകും കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുകയെന്നും ചെന്നിത്തല പറഞ്ഞു.

ഇനിയെങ്കിലും മുഖ്യമന്ത്രിക്ക് രാജിവച്ച് ഒഴിഞ്ഞുകൂടെയെന്നും ചെന്നിത്തല ചോദിച്ചു. ആലിബാബയും നാൽപത് കള്ളൻമാരും എന്ന് പറഞ്ഞത് പോലെയാണ് പിണറായി സർക്കാർ. ഇതിലൂടെ സർക്കാരിന്റെ തനിനിറം ജനങ്ങൾക്ക് മനസിലായി. മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് ഇനി കൂടാൻ പോവുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button