KeralaLatest NewsNews

സകല മാനദണ്ഡങ്ങളും അട്ടിമറിച്ച് അവസാന കാലത്ത് സ്വന്തകാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുയാണ് സർക്കാർ; രമേശ് ചെന്നിത്തല

തിരുവനന്തപുരം : നോര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറുന്ന‌ ഏര്‍പ്പാടാണ് നടക്കുന്നത്. റവന്യു വകുപ്പ് അറിയാതെയും മന്ത്രസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ഭൂമി കൈമാറ്റമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സര്‍ക്കാരിന്‍റെ അവസാന കാലത്ത് സ്വന്തകാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എറണാകുളം, ആലപ്പുഴ, വയനാട് റെസ്റ്റ് സ്റ്റോപ് പദ്ധതി, ഇതിനായി ആലപ്പുഴയില്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റീലിന്‍റെ ഭൂമിയാണ് കൈമാറിയത്. സകല മാനദണ്ഡങ്ങളും അട്ടിമറിച്ചാണ് കൈമാറ്റമെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

ഓവര്‍ സീസ് കേരളൈറ്റ്സ് ഇന്‍വെസ്മെന്‍റ് ആന്‍റ് ഹോള്‍ഡിങ് ലിമിറ്റ‍ഡ് എന്ന കമ്പനിയാണ് വഴിയോരവിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതില്‍ രണ്ട് ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തിയത് എന്ത് മാനദണ്ഡ പ്രകാരമാണെന്നാണ് പ്രതിപക്ഷ നേ‌താവിന്‍റെ ചോദ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button