ന്യൂഡൽഹി: ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയ ബോളിവുഡ് നടി സ്വരഭാസ്കർ , ബി.ജെ.പി ഐ.ടി സെൽ തലവൻ അമിത് മാള്‍വിയ, കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ് എന്നിവര്‍ക്ക് ദേശീയ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചു. ട്വിറ്ററിലൂടെയാണ് മൂവരും ഇരയെ പരസ്യപ്പെടുത്തിയത്.
@NCWIndia has served notices to @amitmalviya @digvijaya_28 & @ReallySwara seeking explanation on their #Twitter posts revealing the identity of the #Hathras vicitm along with a direction to remove these posts immediately & to refrain from shairng such posts in future @sharmarekha
— NCW (@NCWIndia) October 6, 2020
Read Also : അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ
ഇരയുടെ വ്യക്തിത്വം പരസ്യമാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യാന്‍ കമ്മീഷൻ മൂന്ന് പേരോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ ആവർത്തികരിക്കരുതെന്നും നിർദേശിച്ചു.
Post Your Comments