Latest NewsIndiaNews

സംഭവം പോക്സോ ആണ്, പോലീസ് പോലീസിന്റെ പണി ചെയ്യുക: വിവാദ സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ സ്വര ഭാസ്കർ

മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസഫർനഗർ കുബ്ബപൂരിലെ നേഹ പബ്ലിക് സ്കൂളിൽ സഹവിദ്യാർഥികളെ കൊണ്ട് ഏഴുവയസുള്ള വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ്. അധ്യാപികയുടെ നിർദ്ദേശപ്രകാരം സഹപാഠികൾ ഏഴ് വയസുള്ള കുട്ടിയെ അടിക്കുകയായിരുന്നു. അധ്യാപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്വര ഭാസ്കർ രംഗത്ത്. ഇരയായ കുട്ടിയുടെ പിതാവിൽ നിന്നും അധ്യാപികയായ തൃപ്ത ത്യാഗിക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് എഴുതി ഒപ്പിട്ടുവാങ്ങുന്നത് പ്രതിയെ രക്ഷിക്കാനുള്ള ശ്രമം ആണെന്ന് സ്വര ഭാസ്കർ പറഞ്ഞു. പോക്‌സോ നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നത് എന്നതിന്റെ തെളിവാണ് വീഡിയോ എന്നും മുസാഫർനഗർ പോലീസ് പോലീസിന്റെ ജോലി ചെയ്യണമെന്നും സ്വര ഭാസ്കർ ട്വീറ്റ് ചെയ്തു.

മാനസിക പ്രശ്നമുള്ള ഈ സ്‌ത്രീയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് ഊർമിള മറ്റോണ്ട്കർ ആവശ്യപ്പെട്ടു. ആർക്കും ആശങ്കകളൊന്നും ഇല്ലേ? മനുഷ്യത്വം ഇരുളടഞ്ഞിരിക്കുന്നുവെന്നായിരുന്നു പ്രകാശ് രാജിന്റെ ട്വീറ്റ്.

അതേസമയം, സംഭവത്തിൽ വർഗീയത കാണേണ്ടെന്ന് കുട്ടിയുടെ പുത്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ലെന്ന് പറഞ്ഞ അദ്ദേഹം, നിയമം ഇതിന്റെ വഴിക്ക് നീങ്ങട്ടെ എന്നും വ്യക്തമാക്കി.

‘എന്റെ മകന് ഏഴു വയസ്സായി. ആഗസ്റ്റ് 24 നാണ് ഈ സംഭവം നടന്നത്. വിദ്യാർത്ഥികളെ ഉപയോഗിച്ച് ആ അധ്യാപിക എന്റെ കുട്ടിയെ വീണ്ടും വീണ്ടും മർദിച്ചു. ചില ജോലികൾക്കായി സ്‌കൂളിൽ പോയ എന്റെ അനന്തരവനാണ് വീഡിയോ എടുത്തത്. ഇത് ഹിന്ദു-മുസ്ലിം വിഷയമല്ല. നിയമം അതിന്റെ വഴിക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു’, അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി വിവാദ അധ്യാപിക രംഗത്ത് വന്നിരുന്നു. വർഗീയത മൂലമാണ് താൻ കുട്ടിയെ അടിക്കാൻ നിർദേശം നൽകിയതെന്ന തരത്തിലുള്ള പ്രചാരണം അധ്യാപിക തള്ളി. വീഡിയോ എഡിറ്റ് ചെയ്ത് തന്നെ വർഗീയമായി ആക്രമിക്കുകയാണെന്നും, താൻ ഒരു വികലാംഗയാണെന്ന കാര്യം പോലും ആരും പരിഗണിക്കുന്നില്ലെന്നും വിവാദ അധ്യാപികയായ തൃപ്ത ത്യാഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button