
ന്യൂഡല്‍ഹി: ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ്. മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാലും ബജ്രംഗ്ദളിനെ നിരോധിക്കില്ലെന്നും ബജ്രംഗ്ദളില്‍ നല്ലവരായ നിരവധി ആളുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Read Also: ആകെ സ്വത്ത് 2,0798,117 രൂപ, ഭാര്യയുടെ പക്കൽ 5,55,582; ജെയ്ക്കിന്റെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
അധികാരത്തില്‍ എത്തിയാല്‍ ബജ്രംഗ്ദളിനെ നിരോധിക്കുമെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് പത്രികയില്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന ചര്‍ച്ചയാകുന്നത്.
ബിജെപിക്കും സംഘപരിവാറിനും എതിരെ കോണ്‍ഗ്രസ് ഇളവ് നയം സ്വീകരിക്കുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് നേതാക്കളുടെ ഇത്തരത്തിലുള്ള പരാമര്‍ശം. ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പിലാക്കുന്നതില്‍ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിവിധ നിലപാടുകള്‍ പറഞ്ഞിരുന്നു.
Post Your Comments