ചിറ്റാര്‍: പ്രധാനമന്ത്രിയ്ക്ക് നേരെ നിരന്തര അധിക്ഷേപവും യോഗി ആദിത്യനാഥ്, ബിജെപി സംസ്ഥാന കെ.സുരേന്ദ്രന് എന്നിവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അശ്ളീല പദപ്രയോഗങ്ങളും നടത്തിയ പ്രവാസിയ്ക്കെതിരെ പരാതി . ബിജെപിയാണ് പരാതി നല്‍കിയത്. ചിറ്റാര്‍ വയ്യാറ്റുപുഴ, ആനപ്പാറ ആഴക്കാട്ടില്‍ വീട്ടില്‍ അനു തോമസിനെതിരെയണ് ബിജെപി ചിറ്റാര്‍ പഞ്ചായത്ത് പ്രസിഡന്റ് രഞ്ചനന് ചിറ്റാര്‍ സിഐക്ക് പരാതി നല്‍കിയത്. എന്നാല്‍ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല.
ഫെയ്സ് ബുക്കിലൂടെ ബിജെപി പ്രവര്‍ത്തകരെ നിരന്തരമായി വെല്ലുവിളിക്കുന്നതും, അസഭ്യ വര്‍ഷം ചൊരിയുന്നതും ഇയാളുടെ സ്ഥിരം പ്രവൃത്തിയാണ്. കൂടാതെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും, കലാപം ഉണ്ടാക്കാനും ശ്രമിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യല്‍ മീഡിയവഴി ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്.
Post Your Comments