പാട്‌ന: ബീഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. ആകെയുള്ള 243 സീറ്റുകളില്‍ ജെഡിയു 122 സീറ്റുകളിലും ബിജെപി 121 സീറ്റുകളിലും മത്സരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചു.
നിതീഷ് കുമാര്‍ തന്നെയാണ് എന്‍ഡിഎയെ നയിക്കുന്നത്. ജിതന്‍ റാം മാഞ്ജിയുടെ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയ്ക്ക് ജെഡിയു ക്വോട്ടയിലും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിക്ക് ബിജെപി ക്വോട്ടയിലും സീറ്റ് നല്‍കും.നേരത്തെ എന്‍.ഡി.എ മുന്നണിയിലുണ്ടായിരുന്ന എല്‍.ജെ.പി നേതാവ് ചിരാഗ് പാസ്വാന്‍ നിതീഷ് കുമാറിനെതിരെ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിയുമായി ഒരുതരത്തിലും പ്രശ്‌നമില്ലെന്ന് എല്‍.ജെ.പി വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിഹാറിലെ എന്‍.ഡി.എയ്ക്കു നേതൃത്വം നല്‍കുന്നത് നിതീഷ് കുമാറാണെന്നും മുന്നണിയില്‍ ആ നേതൃത്വം അംഗീകരിക്കുന്നവര്‍ മാത്രം മതിയെന്നും ബി.ജെ.പി നേതാക്കള്‍ വ്യക്തമാക്കി. പാര്‍ട്ടികള്‍ക്ക് എത്ര സീറ്റ് കിട്ടിയാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്നും ബി.ജെ.പി വ്യക്തമാക്കി.
പ്രതിപക്ഷ മഹാസഖ്യത്തില്‍ ആര്‍ജെഡി 144 സീറ്റുകളിലും കോണ്‍ഗ്രസ് -70, സിപിഐ-എംഎല്‍-19, സിപിഐ-ആറ്, സിപിഎം-നാല് സീറ്റുകളിലും മത്സരിക്കും.
Post Your Comments