Latest NewsIndia

‘ഇതുവരെ ക്ഷമിച്ചത് സുഹൃത്തിന്റെ മകനായതുകൊണ്ട് മാത്രം, ആരാണ് അവന്റെ അച്ഛനെ നിയമസഭാകക്ഷി നേതാവാക്കിയത് ? ആരാണ് അവനെ ഉപമുഖ്യമന്ത്രിയാക്കിയത്?’ പൊട്ടിത്തെറിച്ച് നിതീഷ് കുമാർ

നിയമസഭയില്‍ രോഷാകുലനായ നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെതിരെയും ആരോപണങ്ങള്‍ തൊടുത്തുവിട്ടു.

പട്‌ന: തനിക്കെതിരെ നിരന്തരം ആരോപണങ്ങളുന്നയിച്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് നേരെ പൊട്ടിത്തെറിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. തേജസ്വി കള്ളം പറയുകയാണെന്നും ഇതുവരെ ക്ഷമിച്ചത് തന്റെ സുഹൃത്തിന്റെ മകനായതുകൊണ്ട് മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.തേജസ്വി തുടര്‍ച്ചയായി തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് നിതീഷ് കുമാര്‍ പൊട്ടിത്തെറിത്തത്.

നിയമസഭയില്‍ രോഷാകുലനായ നിതീഷ് കുമാര്‍ ലാലു പ്രസാദ് യാദവിനെതിരെയും ആരോപണങ്ങള്‍ തൊടുത്തുവിട്ടു. ‘അയാള്‍ അസംബന്ധമാണ് പറയുന്നത്. കള്ളം പറയുകയാണ്. ഇതുവരെ കേട്ടിരുന്നത് സഹോദര തുല്യനായ എന്റെ സുഹൃത്തിന്റെ മകനായതുകൊണ്ട് മാത്രമാണ്. ഞാനൊന്നും പറഞ്ഞില്ല. അരാണ് അവന്റെ അച്ഛനെ നിയമസഭാകക്ഷി നേതാവാക്കിയതെന്ന് അറിയാമോ? ആരാണ് അവനെ ഉപമുഖ്യമന്ത്രിയാക്കിയത്?’

‘അവനെതിരെ ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം ഞാന്‍ അവനോടാണ് സംസാരിച്ചത്. പക്ഷേ, അവനത് ചെയ്തില്ല. എനിക്കിത് പറഞ്ഞേ പറ്റൂ’, 2017ലെ ഇടച്ചിലിനെ ഓര്‍മ്മിപ്പിച്ച് നിതീഷ് പറഞ്ഞു. ‘രണ്ട് ആണ്‍കുട്ടികള്‍ക്ക് ശേഷം എന്റെ മാതാപിതാക്കള്‍ക്കുണ്ടായത് പെണ്‍കുഞ്ഞാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് കരുതുന്നു. മുഖ്യമന്ത്രിക്ക് ഒരു മകന്‍ മാത്രമാണുള്ളത്. പെണ്‍കുഞ്ഞുണ്ടാകുന്നതില്‍ മുഖ്യമന്ത്രിക്ക് ഭയമായിരുന്നോ?’, തേജസ്വിയുടെ ഈ പരമാർശത്തിനെതിരെയാണ് നിതീഷിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button