KeralaLatest NewsIndia

‘ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തിൽ തീരുമാനങ്ങളെല്ലാമെടുത്ത ശേഷം തന്ത്രിമുഖ്യന് മേൽ ആ തീരുമാനം അടിച്ചേൽപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം’ :ശബരിമല തീർഥാടനം വിശ്വാസ സമൂഹവുമായി ചർച്ച ചെയ്യണമെന്നു കുമ്മനം

മുസ്ലിം - ക്രൈസ്തവ വിഭാഗങ്ങളുടെ പുണ്യദിനങ്ങളിലും, ആഘോഷ ദിനങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ മതമേലധ്യക്ഷൻമാരുമായും ജമാഅത്ത് ഭാരവാഹികളുമായും ചർച്ച ചെയ്യുന്ന സർക്കാർ, ശബരിമലയുടെ കാര്യത്തിൽ മാത്രം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല.

ശബരിമല തീർത്ഥാടനം സംബന്ധിച്ചുള്ള തീരുമാനങ്ങൾ വിശ്വാസി സമൂഹവുമായി ചർച്ച ചെയ്യണമെന്ന് മൂന്ന് മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ,

ശബരിമല തീർഥാടനം; വിശ്വാസ സമൂഹവുമായി ചർച്ച ചെയ്യണം

ശബരിമലയിലെ ആചാരങ്ങളുടെ കാര്യത്തിൽ തന്ത്രിമുഖ്യന്റെ അഭിപ്രായം കേൾക്കാതെ ഏകപക്ഷീയമായി സർക്കാരും ദേവസ്വം ബോർഡും തീരുമാനങ്ങളെടുക്കുന്നത് കീഴ് വഴക്ക ലംഘനമാണ്.

മുസ്ലിം – ക്രൈസ്തവ വിഭാഗങ്ങളുടെ പുണ്യദിനങ്ങളിലും, ആഘോഷ ദിനങ്ങളിലും സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാൻ മതമേലധ്യക്ഷൻമാരുമായും ജമാഅത്ത് ഭാരവാഹികളുമായും ചർച്ച ചെയ്യുന്ന സർക്കാർ, ശബരിമലയുടെ കാര്യത്തിൽ മാത്രം ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്നത് ശരിയല്ല.

തീരുമാനങ്ങളെല്ലാമെടുത്ത ശേഷം തന്ത്രിമുഖ്യന് മേൽ ആ തീരുമാനം അടിച്ചേൽപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം. അത്തരം ചർച്ചകൾ പ്രഹസനമായി തീരുകയേ ഉള്ളൂ. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വിശ്വാസവും ആചാരവും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാകയാൽ ശബരിമല തന്ത്രി, പന്തളം കൊട്ടാരം, അയ്യപ്പ ഭക്ത സംഘടനകൾ, വിശ്വാസി സമൂഹം എന്നിവരുമായി ചർച്ച ചെയ്ത് വേണം അന്തിമ തീരുമാനമെടുക്കാൻ. യോഗങ്ങളിൽ തന്ത്രി മുഖ്യനെയോ, ഭക്തജനപ്രതിനിധികളെയോ പങ്കെടുപ്പിക്കാതെയാണ് സർക്കാരും ദേവസ്വം ബോർഡും തീരുമാനങ്ങൾ കൈക്കൊണ്ടത്.

കോവിഡ് മഹാമാരിയുെട ആപൽക്കരമായ സമൂഹവ്യാപനത്തെ നിസാരമായി കണ്ട് അനവധാനതയോടെയാണ് സർക്കാർ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത്. ദിവസം 1000 പേർ വന്നാലും 10,000 പേർ എത്തിയാലും അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഒന്നുതന്നെയാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട എല്ലാവരുമായി ആശയവിനിമയവും ചർച്ചയും നടത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button