ന്യൂഡല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പിെന്റ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷാ നിതീഷ് കുമാറുമായി ചര്‍ച്ച നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിനിടെയാണ് നിതീഷുമായുള്ള ഷായുടെ ചര്‍ച്ച. നിലവില്‍ പുറത്തുവന്ന ഫലങ്ങള്‍ പ്രകാരം ജെ.ഡി.യുവിനേക്കാള്‍ കൂടുതല്‍ സീറ്റ് നേടിയിരിക്കുന്നത് ബി.ജെ.പിയാണ്.
ഇതിനിടെയാണ് ചര്‍ച്ചയെന്നതും ശ്രദ്ധേയമാണ്. അതേസമയം, ചര്‍ച്ചയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ബിഹാറില്‍ ബി.ജെ.പിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചാലും നിതീഷ് തന്നെ മുഖ്യമന്ത്രിയാകുമെന്നാണ് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്.
തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും ഇക്കാര്യം പറഞ്ഞിരുന്നു.മന്ത്രിസഭാ രുപീകരിക്കുമ്പോള്‍ കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ബി.ജെ.പി ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നത് സംബന്ധിച്ചും ചര്‍ച്ചകളുണ്ടാവുമെന്ന് വാര്‍ത്തകളുണ്ട്.
Post Your Comments