
2016 -ൽ ജനീവ മോട്ടോർ ഷോയിലാണ് ഔഡി Q2 ആദ്യമായി പ്രദർശിപ്പിച്ചത്. ഈ മാസം ആദ്യം കമ്പനി ഫെയ്സ്ലിഫ്റ്റഡ് Q2 യൂറോപ്യൻ വിപണിയിൽ വിൽപ്പനയ്ക്കെത്തിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ പുത്തൻ എസ് യു വിയായ ക്യു ടുവിനുള്ള ബുക്കിങ്ങുകൾ സ്വീകരിച്ച് ഔഡി. രണ്ടു ലക്ഷം രൂപ അഡ്വാൻസ് ഈടാക്കിയാണ് ഔഡി ഇന്ത്യ ക്യു ടുവിനുള്ള ബുക്കിങ് ഏറ്റെടുക്കുന്നത്.
ഇന്ത്യൻ ഡീലർഷിപ്പുകൾക്കു പുറമെ കമ്പനി വെബ്സൈറ്റ് വഴിയും പുതിയ ക്യു ടു ബുക്ക് ചെയ്യാൻ ഔഡി അവസരം ഒരുക്കിയിട്ടുണ്ട്. ക്യു ടിവിനൊപ്പം പീസ് ഓഫ് മൈൻഡ് എന്നു പേരിട്ട അഞ്ചു വർഷ കാലാവധിയുള്ള സർവീസ് പാക്കേജും ഔഡി വാഗ്ദാനം ചെയ്യുന്നുണ്ട്. രണ്ടു വർഷത്ത സാധാരണ വാറന്റിക്കു പുറമെ മൂന്നു വർഷം നീളുന്ന ദീർഘിപ്പിച്ച വാറന്റിയും സാധാരണ നിലയിൽ ആദ്യ രണ്ടു വർഷത്തിനു ശേഷം മൂന്നു വർഷത്തേക്കു കൂടി പ്രാബല്യമുള്ള റോഡ്സൈഡ് അസിസ്റ്റൻസുമാണു പാക്കേജിലുള്ളത്. ക്വാട്രൊ ഓൾ വീൽ ഡ്രൈവ് സിസ്റ്റത്തോടെ എത്തുന്ന ക്യുടുവിനു കരുത്തേകുക രണ്ടു ലീറ്റർ പെട്രോൾ എൻജിനാവും.
Read Also: ഐസ്ക്രീം നിമിഷ നേരം കൊണ്ട് കാലിയാക്കുന്ന നായ കുട്ടി ; വീഡിയോ കാണാം
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാഹചര്യങ്ങൾ തികച്ചും പ്രതികൂലമായിരുന്നെങ്കിലും ഔഡിയെ സംബന്ധിച്ചിടത്തോളം ആവേശകരമായ വർഷമായിരുന്നു 2020 എന്ന് ഔഡി ഇന്ത്യ മേധാവി ബൽബീർ സിങ് ധില്ലൻ അറിയിച്ചു. ഇക്കൊല്ലത്തെ അഞ്ചാമത്തെ പുതിയ മോഡൽ അവതരണമാണു ക്യുടുവിലൂടെ കമ്പനി നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണു ക്യുടുവിലൂടെ ഔഡി ഇന്ത്യ ലക്ഷ്യമിടുന്നത്. ഇക്കൊല്ലം ഇതുവരെ അവതരിപ്പിച്ച ഔഡി ക്യു എയ്റ്റ്, എ എയ്റ്റ് എൽ, ആർ എസ് സെവൻ, ആർ എസ് ക്യു എയ്റ്റ് എന്നിവയ്ക്കൊക്കെ വിപണിയിൽ മികച്ച പ്രതികരണം സൃഷ്ടിക്കാനായെന്നും അദ്ദേഹം അവകാശപ്പെട്ടു. നവരാത്രി, ദീപാവലി ഉത്സവകാലത്തു മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ക്യുടുവിനു സാധിക്കുമെന്നും ധില്ലൻ പ്രതീക്ഷ പ്രകടിപ്പിച്ചു.
Post Your Comments