ErnakulamKeralaNattuvarthaLatest NewsNews

ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നു: മോഡലുകളുടെ മരണം നടന്ന അപകടത്തെക്കുറിച്ച് കാര്‍ ഓടിച്ച അബ്ദുൾ റഹ്‌മാൻ

കൊച്ചി: മോഡലുകള്‍ കാര്‍ അപകടത്തില്‍ മരിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഔഡി കാര്‍ പിന്തുടര്‍ന്നിരുന്നുവെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഓടിച്ച അബ്ദുൾ റഹ്‌മാൻ വ്യക്തമാക്കി. തിങ്കളാഴ്ച മൂന്ന് മണിക്കൂറോളം പോലീസ് ഇയാളെ ചോദ്യം ചെയ്തു. വീണ്ടും കസ്റ്റഡില്‍ ആവശ്യപ്പെടാത്തതിനാല്‍ ഈ മാസം 20 വരെ ഇയാളെ റിമാന്‍ഡ് ചെയ്തു.

അപകടം നടന്ന കാറിനെ പിന്തുടര്‍ന്ന ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടത്തിന് തൊട്ടുപിന്നാലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ വിളിച്ചതായി കണ്ടെത്തി. അപകടത്തിന് പിന്നാലെ, റോയിയുടെ സുഹൃത്തായ സൈജു നമ്പര്‍ 18 ഹോട്ടലിലെ ഉടമ റോയിയേയും ഹോട്ടലിലെ മറ്റ് ജീവനക്കാരേയും വിളിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഭാര്യാ സഹോദരന്‍റെ ഭാര്യയുമായി സല്ലാപം: ചുംബന വീഡിയോ പുറത്തായതിന് പിന്നാലെ പോലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

മോഡൽ അന്‍സി കബീറും സുഹൃത്തുക്കളും മദ്യപിച്ചിരുന്നുവെന്നും മദ്യപിച്ച് വാഹനം ഓടിക്കരുത് എന്ന മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഇവരെ പിന്തുടര്‍ന്ന് വന്നതെന്നുമായിരുന്നു ഔഡി കാര്‍ ഓടിച്ചിരുന്ന സൈജു പോലീസിന് മൊഴി നല്‍കി.

അപകടത്തിനു ശേഷം പിന്തുടര്‍ന്ന ഔഡി കാറില്‍ നിന്ന് ഒരാള്‍ ഇറങ്ങി വരികയും കാര്യങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നതായും ഇവരുടെ സുഹൃത്തുക്കളും മറ്റ് വാഹനങ്ങളില്‍ അവിടെ എത്തിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഔഡി കാറില്‍ ഉണ്ടായിരുന്നവരും മദ്യപിച്ചിരുന്നതായും ഇവര്‍ പിന്നീട് അപകടത്തില്‍പ്പെട്ടവരെ കൊണ്ടുപോയ ആശുപത്രിയിൽ എത്തി സാഹചര്യങ്ങള്‍ വിലയിരുത്തിയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button