കൊച്ചി: അടുത്ത മാസം ആഡംബരവാഹനം വാങ്ങുന്നവർക്ക് ചിലപ്പോൾ വില കൂടുതൽ നൽകേണ്ടിവരും. അടുത്ത മാസം മുതൽ മെഴ്സിഡസ് ബെൻസ്, ഔഡി കാറുകൾക്ക് ഒരു ലക്ഷം മുതൽ അഞ്ചരലക്ഷം വരെ വില കൂടുകയാണ്.
കസ്റ്റംസ് ഡ്യൂട്ടിയും, നിർമ്മാണച്ചെലവും കൂടിയതിനാലാണ് കാറുകൾക്ക് ഇന്ത്യൻ വിപണിയിൽ വില കൂട്ടേണ്ടി വരുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ഇറക്കുമതി ചെയ്യുന്ന ആഡംബര കാറുകളുടെ കസ്റ്റംസ് ഡ്യൂട്ടി 25 ൽ നിന്ന് 30 ശതമാനമായി കേന്ദ്രം ഉയർത്തിയിരുന്നു. അതുകൊണ്ട് വിദേശ നിർമിത ആഡംബര കാറുകള്‍ വാങ്ങാൻ ഇനി കൂടുതൽ പണം മുടക്കേണ്ടി വരും.
അതേസമയം വോള്‍വോ, ബിഎംഡബ്യൂ, ജെഎല്‍ആര്‍ ഇന്ത്യ, എന്നീ ആഡംബര കാറുകളുടെ വില ഉടൻ കൂടാൻ ഇടയില്ലെന്നാണ് നിർമ്മാതാക്കൾ വ്യക്തമാക്കുന്നത്.
Post Your Comments