Latest NewsKeralaNews

ഇത് മകളുടെ ഓർമ്മയ്ക്ക്: പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയയുടെ അച്ഛൻ

കൊല്ലം: മകളുടെ ഓർമ്മയ്ക്ക് വേണ്ടി പുതിയ ഓഡി കാർ സ്വന്തമാക്കി വിസ്മയയുടെ അച്ഛൻ. ഭർത്താവിന്റെ ശാരീരികവും മാനസികവുമായ പീഡനങ്ങളെ തുടർന്നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിലാണ് ഭർത്താവ് കിരൺ വിസ്മയയെ ക്രൂരമായി പീഡിപ്പിച്ചിരുന്നത്. ഈ പീഡനം സഹിക്കാനാകാതെയാണ് വിസ്മയ ജീവനൊടുക്കിയത്. വിസ്മയയുടെ ഓർമ്മയ്ക്കായാണ് കുടുംബം ഓഡി കാർ സ്വന്തമാക്കിയത്.

Read Also: വെൽനെസ് സെന്റർ തുടങ്ങാൻ സന്ദീപാനന്ദഗിരിയുടെ ആശ്രമം വിലയ്ക്ക് വാങ്ങുമെന്ന് ഔഷധി

2019 മെയ് 31 നായിരുന്നു വിസ്മയയും കിരണും തമ്മിലുള്ള വിവാഹം നടന്നത്. 2021 ജൂൺ 21 നാണ് വിസ്മയ ആത്മഹത്യ ചെയ്തത്. കേസിൽ ഭർത്താവ് കിരൺകുമാറിനെ മേയ് 24-ന് കോടതി ശിക്ഷിച്ചിരുന്നു. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.

അഞ്ചു വകുപ്പുകളിലായി ആകെ 25 വർഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവിൽ അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലെ തടവുകാരനാണ് കിരൺ.

Read Also: ദിവസം കഴിയുന്തോറും ആ താരത്തിന്റെ അസഹിഷ്ണുത കൂടി വന്നു, ഒരുപാട് ക്ഷമിച്ചു: വിചിത്രം സംവിധായകന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button