കൊച്ചി: കാരക്കോണം സി.എസ്.ഐ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം ചെയ്ത് തലവരിപ്പണം വാങ്ങി തട്ടിപ്പുനടത്തിയ കേസില്‍ ഉത്തരവുമായി ഹാകോടതി. പൊതുസേവകര്‍ നിയമവിരുദ്ധമായി പറ്റിയ പണം തിരികെ നല്കിയാലും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റം നിലനില്‍ക്കുമെന്ന് ഹൈകോടതി വ്യക്തമാക്കി. നിയമത്തിന്റെ പിന്‍ബലത്തോടെ മാത്രമേ പണം വാങ്ങാവൂവെന്ന നിബന്ധനക്ക് വിരുദ്ധമായി ഇടപാട് നടന്നിട്ടുണ്ടെങ്കില്‍ കുറ്റകരമാണ്. പണം തിരിച്ചുനല്കിയതുകൊണ്ട് ഇല്ലാതാവില്ല.
കേസില്‍ കോളജിലെ അക്കൗണ്ടന്റ് പി.എല്‍. ഷിജി ഉള്‍പ്പെടെ നല്കിയ മുന്‍കൂര്‍ ജാമ്യഹരജി തീര്‍പ്പാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. എം.ഡി, എം.ബി.ബി.എസ് സീറ്റുകള്‍ വാഗ്ദാനം ചെയ്ത് 92.5 ലക്ഷം കൈപ്പറ്റിയശേഷം പ്രവേശനം നല്‍കിയില്ലെന്ന സ്വകാര്യ അന്യായത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഹൈകോടതി ഉത്തരവുപ്രകാരം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. കോളജ് ചെയര്‍മാനും തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിലെ സി.പി.ഐ സ്ഥാനാര്‍ഥിയുമായിരുന്ന ബെന്നറ്റ് എബ്രഹാം, ബിഷപ് എ. ധര്‍മരാജ് റസാലം എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. പ്രധാന പ്രതികള്‍ക്കെതിരെ അന്വേഷിക്കാതെ നാലാം പ്രതിയെ മാത്രം അന്വേഷണസംഘം പിന്തുടരുന്നതിനെ കോടതി നേരത്തേ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
Read Also: ‘എന്റെ കെഎസ്ആര്‍ടിസി’ ചൊവ്വാഴ്ച എത്തും
എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെങ്കിലും അനന്തമായി നീട്ടാനാവില്ലെന്നും വേഗം പൂര്‍ത്തിയാക്കി ഇത്തരക്കാര്‍ക്ക് മുന്നറിയിപ്പുനല്കാന് പോലീസിന് കഴിയണമെന്നും കോടതി പറഞ്ഞു. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് നല്‍കണം. കേസന്വേഷണ ഉദ്യോഗസ്ഥന് മറ്റുഗൗരവമുള്ള ജോലി നല്‍കുന്നില്ലെന്ന് എ.ഡി.ജി.പി (ക്രൈം) ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടു.
Post Your Comments