കോഴിക്കോട് : അധ്യാപകന്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും ചേന്ദമംഗല്ലൂർ ഹയർസെക്കൻഡറി സ്‌കൂളിലെ അധ്യാപകർ പി കെ ഫൈസലിന്റെയും മുൻകൂർ ജാമ്യപേക്ഷയാണ് മാറ്റിവെച്ചത്.
മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് എത്തിയപ്പോൾ പോലീസ് റിപ്പോർട്ട് കോടതിയിൽ എത്തിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് രണ്ടും മൂന്നും പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 ലേക്ക് മാറ്റിയത്. അന്നേ ദിവസം പോലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
രേഖ തിരുത്തൽ, ആൾമാറാട്ടം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് അന്വേഷണം ഊർജിതമാക്കി.ഒളിവിൽ ഉള്ള മൂന്ന് പ്രതികൾക്കായ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കാനും അന്വേഷണ സംഘം തീരുമാനിച്ചു.
Post Your Comments