ദോഹ: ഇറാനെതിരെ യു.എസ് പ്രതിരോധം തീര്‍ത്തതിനാല്‍ രാജ്യാന്തര വിപണിയില്‍ എണ്ണ ലഭ്യത കുറഞ്ഞു. ഇതോടെ വിപണിയില്‍ എണ്ണവിലയ്ക്ക് വന്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യാന്തര വിപണികളില്‍ ഇപ്പോഴത്തെ വില 75 ഡോളറിനു മുകളിലാണ്. ബ്രെന്റ് ക്രൂഡോയില്‍ മൂന്നാഴ്ചക്കിടയിലെ ഏറ്റവും വലിയ വിലയായ 75.67 ഡോളറിലാണ് എത്തി നില്‍ക്കുന്നത്.
ഒപെക് രാജ്യങ്ങളില്‍ മൂന്നാമത്തെ വലിയ എണ്ണ ഉല്‍പാദകതായ ഇറാന്റെ പ്രതിദിന ഉല്‍പാദനത്തില്‍ ഇതോടെ ഏഴു ലക്ഷം ബാരലിന്റ ഇടിവു വന്നിട്ടുണ്ട്. നവംബറിനകം ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാന്‍, ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് യു.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ:രാജ്യത്ത് വീണ്ടും രൂപയുടെ മൂല്യം ഇടിഞ്ഞു
ഇപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വന്‍ ഇടിവ് നേരിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ വര്‍ദ്ധനവ് ഇന്ത്യയ്ക്ക് വന്‍ തിരിച്ചടിയാകും. കൂടാതെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ രാജ്യം വന്‍ കുറവും വരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കുറവു നിരക്കിലാണ് ഇറാന്‍ ഇന്ത്യയ്ക്ക് എണ്ണ നല്‍കുന്നത്. എന്നാല്‍ ഇറാനെ ഒഴിവാക്കി വേറെ രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ കമ്പനികള്‍ക്ക് വന്‍ നഷ്ടമുണ്ടാക്കും.
Post Your Comments