ശബരിമലയിൽ പ്രതിഷേധം കനത്ത സാഹചര്യത്തിൽ മലയിറങ്ങുന്ന യുവതികൾക്ക് വീടുവരെ സുരക്ഷയൊരുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
യുവതികൾ ശ്രീകോവിലിനു മുന്നിലെത്തിയാൽ നട അടച്ചിടുമെന്ന് തന്ത്രി അറിയിച്ചതിനെത്തുടർന്ന് മടങ്ങാൻ യുവതികളുടെ തീരുമാനം. സംഘർഷം ഉണ്ടാക്കി യുവതികളെ സന്നിധാനത്തേക്കു കയറ്റാൻ പറ്റില്ലെന്ന് ഐജി എസ്. ശ്രീജിത്ത് വ്യക്തമാക്കിയിരുന്നു.
പതിനെട്ടാം പടിക്കുതാഴെ ശാന്തിമാരും പരികർമികളും പ്രതിഷേധം ശക്തമാക്കിയതോടെ മുന്നോട്ടുപോകാനാകില്ലെന്നു യുവതികൾക്കും വ്യക്തമായി. ഇതേത്തുടർന്ന്, വീടുവരെ ശക്തമായ സുരക്ഷയിൽ എത്തിക്കാമെന്ന പൊലീസിന്റെ ഉറപ്പിൽ യുവതികൾ മലയിറങ്ങുകയാണ്.
വിശ്വാസികളും, ശാന്തിമാരും, പരികർമ്മികളും അടങ്ങുന്ന സംഘത്തിൻെ പ്രതിഷേധം ശക്തമായതോടെ മുന്നോട്ട് പോകാനാകില്ലെന്ന് യുവതികൾ ഒടുക്കം മനസിലാക്കുകയാരുന്നു.
ഉന്നത കേന്ദ്രങ്ങളിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ ഗവർണ്ണർ വിളിച്ചു വരുത്തി.
ശബരിമലയിൽ അവിശ്വാസിയായ യുവതി കയറിയതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രെഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങൾ അറിയാൻ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തിയത്.
Post Your Comments