Latest NewsKeralaIndiaNews

കുരുക്ക് മുറുകുന്നു; ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈക്കോടതി

ന്യൂഡൽഹി: ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസില്‍ സ്‌റ്റേ നല്‍കരുത് എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചേക്കും. കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയെന്നാണ് ജേക്കബ് തോമസിനെതിരായ പരാതി. എന്നാൽ കോടതിയലക്ഷ്യ കേസിലെ നടപടികൾ ഉടൻ ഉണ്ടാക്കിക്കല്ലെന്നും, നടപടികളെ ഭയക്കേണ്ട കാര്യമില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

also read:ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസ്; അറസ്റ്റ് ഭയക്കേണ്ടെന്ന് സുപ്രീംകോടതി

കോടതിയലക്ഷ്യ കേസില്‍ സ്‌റ്റേ ആവശ്യപ്പെട്ടുകൊണ്ടുള്ള ജേക്കബ് തോമസിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കോടതിയലക്ഷ്യ നടപടിയുടെ വിശദാംശങ്ങള്‍ ഇന്ന് സീനിയര്‍ അഭിഭാഷകന്‍ വി. ഗിരി സുപ്രീംകോടതിയെ ധരിപ്പിക്കും.ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച കത്തില്‍ ആരോപണം ഉന്നയിക്കുകയും അത് മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് ഹൈക്കോടതി സംസ്ഥാന വിജിലന്‍സ് മുന്‍ മേധാവിക്കെ തിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. കേസ് പരിഗണിക്കുമ്ബോള്‍ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയെ കേസില്‍ ഹാജരാക്കാനാണ് ഹൈക്കോടതി തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button