Latest NewsNewsKuwaitGulf

ഇന്ത്യൻ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി, ദുരൂഹത

കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസി യുവാവിനെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അല്‍ ജുലയിലെ പാര്‍ക്കിങ് സ്ഥലതാണ് 31 വയസുള്ള യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലത്തുനിന്ന് രണ്ട് മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേല്‍ക്കൂരയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതകളുണ്ടോയെന്ന് കണ്ടെത്താന്‍ പ്രോസിക്യൂട്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവാവിനെ കുറിച്ചോ, സംഭവത്തെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : യുവാവ് കുത്തേറ്റ് മരിച്ചു : സംഭവം കൊച്ചിയിൽ

അതേസമയം ലിഫ്റ്റില്‍ രക്തം വാര്‍ന്ന് കിടന്ന നിലയിൽ കണ്ടെത്തിയ പ്രവാസി യുവാവ് മരിച്ചു. കുവൈത്ത് വ്യാപാര സ്ഥാപനത്തിലെ ലിഫ്റ്റില്‍ ഗുരുതരമായ മുറിവുകളോടെ കണ്ടെത്തിയ ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. ബോധരഹിതരായ നിലയില്‍ മൂന്ന് പേരാണ് ഇയാളെ കണ്ടെത്തിയത്. വിവരമറിഞ്ഞയുടൻ . മുബാറക് അല്‍ കബീറിലെ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍മാരും സ്ഥലത്തെത്തി യുവാവ്‌റിനെ അല്‍ അദാന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button