
കുവൈറ്റ് : വീണ്ടുമൊരു ആശ്വാസ ദിനം കൂടി, കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചവരെക്കാൾ, രോഗമുക്തരുടെ എണ്ണത്തിൽ വൻ വർദ്ധന .വെള്ളിയാഴ്ച് 411 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകക്കരിച്ചപ്പോൾ, 71പേരാണ് സുഖം പ്രാപിച്ചത് . മൂന്ന് പേർ കൂടി മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 1,06,087ഉം, മരണസംഖ്യ 615ഉം ആയി. രോഗമുക്തി നേടിയവർ 97,898 ആയി ഉയർന്നു. നിലവിൽ 7574പേരാണ് ചികിത്സയിലുള്ളത്. 137 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2612 സാമ്പിളുകൾ പരിശോധിച്ചപ്പോൾ ആകെ പരിശോധനകളുടെ എണ്ണം 7,53,775ആയി വർദ്ധിച്ചു. നടത്തിയത്.
യുഎഇയില്‍ വെള്ളിയാഴ്ച 1181 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന മൂന്ന് പേര്‍ മരണപ്പെടുകയും ചെയ്തു. ഇതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1168 പേര്‍ രോഗമുക്തരാവുകയും ചെയ്തു. ഇതുവരെ രാജ്യത്ത് 96,529 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 86,071 പേരും ഇതിനോടകം രോഗമുക്തരായി. 424 പേര്‍ മരണപ്പെട്ടു. നിലവില്‍ 10,034 കൊവിഡ് രോഗികളാണ് യുഎഇയിലുള്ളത്.
Post Your Comments