റിയാദ് : തിരികെ എത്താൻ തയ്യാറെടുക്കുന്ന പ്രവാസികള്‍ക്ക്, കോവിഡ് പരിശോധന നടത്തേണ്ട സമയപരിധി നീട്ടി നൽകി സൗദി അറേബ്യ. യാത്ര ആരംഭിക്കുന്നതിനു 72 മണിക്കൂറിനിടെ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ ഇനി മുതല്‍ സ്വീകരിക്കുന്നതായിരിക്കും. സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളും
Also read : ലോകത്ത് 3.48 കോടി കോവിഡ് ബാധിതർ, 2.58 കോടി രോഗമുക്തർ
ഇനി 72 മണിക്കൂറിനുള്ളില്‍ നടത്തിയ പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കിയാല്‍ മതിയാവുമെന്ന് ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍, വിമാനക്കമ്പനികളെ അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനിടെയുള്ള പി.സി.ആര്‍ പരിശോധനാ ഫലം വേണമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന നിബന്ധന. എട്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പരിശോധന നടത്തേണ്ടതില്ല. സൗദിയിലെത്തിയാല്‍ നിയമപ്രകാരമുള്ള ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയിരിക്കണം.
Post Your Comments