തിരുവനന്തപുരം : വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗത്തിലെ ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ചിത്രം മോർഫ് ചെയ്ത് ഭർത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈൽ ഫോണിലേക്കും അയച്ചുകൊടുത്ത കേസിലാണ് അറസ്റ്റ്. യുവതിയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്.
Also read : ലൈഫ് മിഷൻ: സി.ബി.ഐക്കെതിരെ കോടതിയെ സമീപിച്ച സര്ക്കാര് നടപടി അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
യുവതിയുടെ വിവാഹ ശേഷം ഭർത്താവിനും ബന്ധുക്കൾക്കും യുവതിയെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഊമക്കത്തുകളും മോർഫ് ചെയ്ത നഗ്ന ഫോട്ടോകളും പ്രതികൾ അയച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ പുരോഗതിയുണ്ടായില്ല. മോർഫ് ചെയ്ത ചിത്രങ്ങൾ ലഭിച്ചതിനെ തുടർന്ന് യുവതിയും ഭർത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീക്ക് ലഭിച്ച വാട്സ് ആപ് സന്ദേശത്തിന്റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Post Your Comments