തിരുവനന്തപുരം: പിപിഇ കിറ്റി അഴിമതിയിലെ ലോകായുക്ത നോട്ടീസിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉൾപ്പെടെ വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നൽകിയ നോട്ടിസിൽ ഇടപാടുകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് കെ കെ ശൈലജ പറഞ്ഞ സ്ഥിതിക്ക് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Read Also: വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ്ജൻഡർ വിഭാഗത്തിന്റെ കഴിവുകൾ അവതരിപ്പിക്കാൻ സ്ഥിരം വേദി: ആർ ബിന്ദു
മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയതെന്ന് മുൻമന്ത്രി പറഞ്ഞത് ഗൗരവതരമാണ്. 3 ലക്ഷം പിപി കിറ്റിന് ഓർഡർ നൽകിയതിലൂടെ വലിയ അഴിമതിയാണ് സർക്കാർ നടത്തിയതെന്ന് വ്യക്തമായിരിക്കുകയാണ്. 18 ലക്ഷം എൻ95 മാസ്‌കും 30 ലക്ഷം ഗ്ലൗസും ഓർഡർ ചെയ്തത് അഴിമതിക്ക് കളമൊരുക്കാനായിരുന്നു. മഹാദുരിതത്തിൽ ലോകം വിറങ്ങലിച്ച് നിൽക്കുമ്പോൾ മൂന്നിരട്ടി തുക അഴിമതിയായി കമ്മീഷനടിച്ച മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ലോകത്തിന് മുമ്പിൽ നമ്മുടെ നാടിന് അപമാനമായിരിക്കുകയാണ്. ഇത്തരം അഴിമതികൾ പുറത്തുവരുമെന്ന് ഭയന്നാണ് മുഖ്യമന്ത്രി ലോകായുക്തയ്ക്ക് മൂക്കുകയറിട്ടതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Also: എസ്.എഫ്.ഐ പിള്ളേരെ മർദ്ദിച്ച കോതമംഗലം എസ്.ഐ മാഹിനെ മണിക്കൂറുകൾക്കകം സസ്പെൻഡ് ചെയ്തു
Post Your Comments