Latest NewsIndia

‘പിപിഇ കിറ്റ് കരാർ നൽകിയത് ഭാര്യയുടെ കമ്പനിക്ക്’: അസം മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ആം ആദ്മി

ഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പിപിഇ കിറ്റ് കരാർ നൽകിയത് സ്വന്തം ഭാര്യയുമായി ബന്ധപ്പെട്ട് കമ്പനിയ്ക്കാണ് എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. ഡൽഹി ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയാണ് ഇങ്ങനെയൊരു ആരോപണവുമായി രംഗത്തുവന്നത്.

ഭാര്യയുമായി വളരെ അടുത്ത ബന്ധമുള്ള കമ്പനിയ്‌ക്ക് കരാർ നൽകിയത് മാത്രമല്ല, അതിനു വിപണി വിലയേക്കാൾ കൂടുതൽ ഈടാക്കിയെന്നും മനീഷ് സിസോദിയ ആരോപിച്ചു.’ഹിമന്ത ബിശ്വ ശർമ പിപിഇ കിറ്റ് വാങ്ങുന്നതിന് തന്റെ ഭാര്യ യുമായി ബന്ധമുള്ള കമ്പനിക്കാണ് കരാർ നൽകിയത്. വിപണിയിൽ മറ്റുള്ളവർ 600 രൂപയ്ക്ക് പിപിഇ കിറ്റുകൾ വാങ്ങുമ്പോൾ, ഈ കമ്പനി ഒരു കിറ്റിന് 900 രൂപ വീതമാണ് ഈടാക്കിയത്. ഇതിന്റെ തെളിവുകൾ എന്റെ പക്കലുണ്ട്.’- മനീഷ് സിസോദിയ.

ഹിമന്ത ബിശ്വ ശർമക്കെതിരെ നടപടി സ്വീകരിക്കാൻ ബിജെപിക്ക് ധൈര്യമുണ്ടോ എന്നും മനീഷ സിസോദിയ ചോദിച്ചു. 2020-ൽ, കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്താണ് സംഭവം. പിപിഇ കിറ്റിന് കരാർ ലഭിച്ച കമ്പനി, ശർമയുടെ ഭാര്യയുടെയും മകന്റെയും ബിസിനസ് പാർട്ണറുടേതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button