ലക്നൗ: ഹത്രാസ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടില്ലെന്ന വാദവുമായി ഉത്തര്‍പ്രദേശ് പൊലീസ്. ഫോറന്‍സിക് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് യു.പി പൊലീസ് പുതിയ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും പുരുഷ ബീജം കണ്ടെത്താനായില്ലെന്നും സംഘം ചേര്‍ന്നുള്ളതോ അല്ലാത്തതോ ആയ ലൈംഗിക പീഡനം നടന്നിട്ടില്ലെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും പൊലീസ് പറയുന്നു.
കഴുത്തില്‍ ഉണ്ടായ സാരമായ പരിക്കും അതിനെ തുടര്‍ന്നുണ്ടായ ആഘാതവും മൂലമാണ് 19കാരി മരണപ്പെട്ടതെന്നും എ.ഡി.ജി പ്രശാന്ത് കുമാര്‍ പറയുന്നു. കൂടാതെ, പെണ്‍കുട്ടി താന്‍ പീഡനത്തിന് ഇരയായിട്ടെന്ന് പറഞ്ഞിരുന്നില്ലെന്നും തന്നെ മര്‍ദ്ദിക്കപ്പെട്ടുവെന്നാണ് അവള് മരിക്കുന്നതിന് മുന്‍പ് പറഞ്ഞതെന്നും പൊലീസ് പറയുന്നു. എന്നാൽ പോലീസിനെതിരെ ഗുരുതര ആരോപണമാണ് ഉയരുന്നത്.
പെണ്‍കുട്ടിയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും അഭ്യര്‍ത്ഥനകളും നിലവിളികളും മാനിക്കാതെ മൃതശരീരം തിടുക്കപ്പെട്ട് ദഹിപ്പിച്ചതിനു പിന്നാലെ യു.പി പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നായിരുന്നു പ്രധാന വിമര്‍ശനം.
read also: സിപിഎം കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ എംഡിയായ കിംസ് ആശുപത്രിയിലും കസ്റ്റംസ് റെയ്ഡ്
സംഭവത്തില്‍ ദേശീയ വനിതാകമ്മീഷന് വിശദീകരണം തേടി. സംഭവം വിവാദമായതോടെയാണ് വനിതാ കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കാന്‍ പോലും തയ്യാറായില്ല. പുലര്‍ച്ചെ ആരുമറിയാതെയായിരുന്നു മൃതദേഹം സംസ്കരിച്ചത്.
Post Your Comments