
ന്യൂഡല്‍ഹി : ലോകത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്ന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയുടേതെന്ന് നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു വെര്‍ച്വല്‍ പരിപാടിയില്‍ സംസാരിക്കവെയാണ് കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി അഭിജിത് ബാനര്‍ജി രംഗത്തുവന്നത്.
അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ വളര്‍ച്ച പ്രകടിപ്പിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കോവിഡ് വ്യാപനം ഉണ്ടാകുന്നതിന് മുമ്പുതന്നെ താഴേക്കായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 2017-2018 വര്‍ഷത്തില്‍ ഏഴ് ശതമാനമായിരുന്ന ജിഡിപി വളര്‍ച്ച 2018-19 വര്‍ഷത്തില്‍ 6.1 ആയി കുറഞ്ഞു. 219-20 വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ച 4.2 ആയി കുത്തനെ കുറഞ്ഞു.
Read Also : ‘ചൈനീസ് നീക്കങ്ങൾക്ക് ആകാശക്കണ്ണ്’; മാലിദ്വീപിന് ഡോര്‍നിയര്‍ വിമാനം ഇന്ത്യ നല്‍കുന്നത് വെറുതെയല്ല
അതേസമയം 2021 ല്‍ സ്ഥിതി ഇപ്പോഴത്തേതിനേക്കാള്‍ മെച്ചപ്പേട്ടേക്കുമെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക ഉത്തജന പാക്കേജ് പരിമിതമായിരുന്നു. കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ താഴ്ന്ന വരുമാനക്കാരുടെ കൈയില്‍ പണം നല്‍കാന്‍ തയ്യാറാകാത്തതുകൊണ്ട് അവരുടെ ഉപഭോഗം വര്‍ധിച്ചില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Post Your Comments