Latest NewsNewsIndia

മോദി വിരുദ്ധത സംസാരിക്കാന്‍ മാധ്യമങ്ങള്‍ പ്രേരിപ്പിക്കുന്നു; പ്രധാനമന്ത്രി പറഞ്ഞ തമാശയെക്കുറിച്ച് അഭിജിത് ബാനര്‍ജി

ന്യൂഡല്‍ഹി: മോദി വിരുദ്ധത സംസാരിക്കാന്‍ മാധ്യമങ്ങള്‍ തന്നെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തമാശ പറഞ്ഞുവെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ: കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി; നിരവധി പേര്‍ക്ക് പരിക്കേറ്റു

മോദി ടിവിയിലൂടെ നിങ്ങളെയെല്ലാം കാണുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതാരാണെന്ന് അദ്ദേഹം അറിയുന്നുണ്ടെന്നും അഭിജിത് ബാനര്‍ജി പറഞ്ഞു. പ്രധാന മന്ത്രി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതിനാല്‍ വിവാദ പ്രസ്താവനകള്‍ ഒന്നും നടത്തുന്നില്ലെന്നും കൂടിക്കാഴ്ച ഹൃദ്യവും മികച്ചതുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബാങ്കിങ്ങ് പ്രതിസന്ധി ഗുരുതരവും ഭയപ്പെടുത്തുന്നതുമാണെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. നമുക്ക് ഇതിനെക്കുറിച്ച് ആകുലത വേണമെന്നും ഇക്കാര്യത്തില്‍ ഗൗരവമുള്ളതും ആക്രമണോത്സുകവുമായ മാറ്റങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ: പറന്നുയരുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടി: അതെ ടയറുമായി അടിയന്തിര ലാന്‍ഡിംഗ്;നെഞ്ചിടിപ്പോടെ യാത്രക്കാര്‍

അഭിജിതിന്റെ നേട്ടങ്ങളില്‍ രാജ്യം അഭിമാനിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അഭിജിതുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നു. മനുഷ്യന്റെ ഉന്നതിക്കായുള്ള അദ്ദേഹത്തിന്റെ അഭിനിവേശം വ്യക്തമായി കാണാനായി. വിവിധ വിഷയങ്ങളില്‍ ആരോഗ്യപരവും സമഗ്രവുമായ ചര്‍ച്ച നടത്തിയെന്നും പ്രധാനമമന്ത്രി ട്വീറ്റ് ചെയ്തു.

അഭിജിത് നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നതില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button