ജയ്പൂര്‍: ഇന്ത്യയ്ക്ക് മികച്ച പ്രതിപക്ഷം ആവശ്യമാണെന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. ജനാധിപത്യത്തിന്റെ ഹൃദയമാണ് പ്രതിപക്ഷം. ഇക്കാര്യത്തില്‍ ഭരണപക്ഷവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. ഏകാധിപത്യഭരണവും സാമ്പത്തികരംഗത്തെ വിജയവും തമ്മില്‍ ഒരു ബന്ധവുമില്ല. സിങ്കപ്പൂരില്‍ ഏകാധിപത്യ ഭരണമാണെന്നും സിങ്കപ്പൂരിന്റെ സമ്പദ്‌വ്യവസ്ഥ വിജയമാണെന്നും നിങ്ങള്‍ക്ക് തര്‍ക്കിക്കാം. എന്നാല്‍ സിംബാബ്‌വേയെക്കുറിച്ചു സംസാരിക്കാതിരിക്കാനാകില്ല. ദാരിദ്ര്യം തുടച്ചു നീക്കാന്‍ ഒറ്റമൂലിയില്ലെന്നും എന്നാല്‍, നിരവധി വഴികളുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
ദരിദ്രരായ മനുഷ്യര്‍ക്ക് പണവും സൗജന്യങ്ങളും നല്‍കിയാല്‍ അവര്‍ അലസരാകുമെന്നും വീണ്ടും ദാരിദ്ര്യത്തിലേയ്ക്കു പോകുമെന്നുമുള്ള വിമര്‍ശനത്തിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ദരിദ്രരായ മനുഷ്യര്‍ക്ക് സൗജന്യങ്ങള്‍ നല്‍കിയാല്‍ അത് അവര്‍ക്ക് കഠിനാധ്വാനം ചെയ്യുന്നതിനുള്ള പ്രോത്സാഹനമാണെന്നും സൗജന്യങ്ങള്‍ ലഭിക്കാത്തവരെക്കാള്‍ അവര്‍ സമ്പന്നരായ ചരിത്രമാണ് ഉള്ളതെന്നും അഭിജിത് ബാനർജി വ്യക്തമാക്കി.
Post Your Comments