ന്യൂഡല്‍ഹി: നൊബേല്‍ പുരസ്കാരം നേടിയ ഇന്ത്യന്‍ വംശജന് അഭിജിത് ബാനര്‍ജിയെ പ്രശംസിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. എല്ലാ ഇന്ത്യക്കാരും അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനിക്കണമെന്നും ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി. അഭിജിത്തിന്റെ നോബേല്‍ സമ്മാന വിജയം ഇന്ത്യയില്‍ രാഷ്ട്രീയ ചര്‍ച്ചയായതിനു പിന്നാലെയാണ് മായാവതിയുടെ അഭിനന്ദനം. ദാരിദ്ര്യം ലഘൂകരിക്കുന്നതിനുള്ള പരീക്ഷണാത്മക സമീപനത്തിനും പുരസ്കാര ലബ്ദിയിലും അഭിജിത് ബാനര്‍ജിയെ അഭിനന്ദിക്കുന്നു. രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഇതിനെ കാണുന്നത് പൂര്‍ണമായും തെറ്റാണെന്നും അവർ വ്യക്തമാക്കി.
गरीबी के अभिशाप के विरुद्ध शोध करने वाले भारतीय मूल के अर्थशास्त्री श्री अभिजीत बनर्जी को विश्व के सर्वश्रेष्ट नोबेल पुरस्कार से सम्मानित होने पर बधाई व भरपूर स्वागत। लेकिन इसे यहाँ राजनीतिक चश्मे से देखना पूरी तरह से गलत बल्कि भारतीय होने के नाते इसपर गर्व किया जाए तो बेहतर है।
— Mayawati (@Mayawati) October 20, 2019
Post Your Comments