ന്യൂഡല്‍ഹി: മോദി വിരുദ്ധത സംസാരിക്കാന്‍ മാധ്യമങ്ങള്‍ തന്നെ പ്രേരിപ്പിക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി തമാശ പറഞ്ഞുവെന്ന് നോബേല്‍ പുരസ്‌കാര ജേതാവ് അഭിജിത് ബാനര്‍ജി. മാധ്യമങ്ങള്‍ എങ്ങനെ എന്നെ കെണിയിലാക്കി മോദി വിരുദ്ധ പരാമര്‍ശം നടത്തിക്കാന്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ച് പ്രധാനമന്ത്രി തമാശ പറഞ്ഞു. അദ്ദേഹം ടി.വി കാണുന്നുണ്ട്.
പഞ്ചാബ് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം, സിദ്ദുവിന്റെ ഭാര്യ പാർട്ടി വിട്ടു
അദ്ദേഹം നിങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളേ, നിങ്ങള്‍ എന്ത് ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹത്തിന് നന്നായറിയാമെന്നും അഭിജിത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭരണത്തെ കുറിച്ചും ഉദ്യോഗസ്ഥ മേധാവിത്വത്തെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചതായും വളരെ മികച്ച അനുഭവമായിരുന്നു അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments