കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ച എല്ലാവര്ക്കും അടിസ്ഥാന ശബളം നല്കുന്ന ന്യായി പദ്ധതിയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നോബേല്‍ സമ്മാന ജേതാവ് അഭിജിത് ബാനര്‍ജിയെന്ന വാദം അദ്ദേഹം തള്ളി. ‘ഒരു വ്യക്തിക്കു പ്രതിവര്‍ഷം ലഭിക്കേണ്ട മാന്യമായ വരുമാനം എത്രയാണെന്നതിലായിരുന്നു കോണ്‍ഗ്രസ് ഉപദേശം തേടിയത്. അതൊരു വെല്ലുവിളിയായി കണ്ടാണു മറുപടി നല്‍കിയത്. ഈ ചോദ്യം ബിജെപി ചോദിക്കുകയായിരുന്നെങ്കില്‍ അവര്‍ക്കും ഇതേ ഉത്തരം നല്‍കുമായിരുന്നു-അഭിജിത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനിരിക്കുന്ന യുബിഐ പദ്ധതിയെക്കുറിച്ചും അഭിജിത് വിശദീകരിച്ചു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ ജനങ്ങള്‍ക്കും ഒരു നിശ്ചിത തുക പ്രതിമാസം നല്‍കുകയെന്ന പദ്ധതിയാണ് യുബിഐ. യൂണിവേഴ്സല്‍ ബേസിക് ഇന്‍കം അഥവാ സാര്‍വത്രിക അടിസ്ഥാന വരുമാനം എന്ന ഈ പദ്ധതി സംബന്ധിച്ചു സാമ്പത്തിക ശാസ്ത്രജ്ഞര്‍ക്കു മികച്ച അഭിപ്രായമാണെന്ന് അഭിജിത് ബാനര്‍ജി പറഞ്ഞു. ഇന്ത്യയില്‍ പാവപ്പെട്ടവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്, അതൊരു ‘പോസിറ്റിവ്’ കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു രാജ്യത്തെ ദാരിദ്ര്യം മൊത്തമായി ഇല്ലാതാക്കാന്‍ മാന്ത്രികവടിയൊന്നുമില്ല. ധനികരെ കേന്ദ്രീകരിച്ചാണ് വളര്‍ച്ച രേഖപ്പെടുത്തുന്നത്. അതു ദാരിദ്ര്യത്തില്‍ സൃഷ്ടിക്കുന്ന ആഘാതം പ്രകടമാണ്. റിയല്‍ എസ്റ്റേറ്റ് വളര്‍ച്ചയെ നാം എതിര്‍ത്താലും ഇല്ലെങ്കിലും അതു പലതരം തൊഴിലുകള്‍ സൃഷ്ടിച്ച് ഒട്ടേറെ പണം ഗ്രാമങ്ങളിലേക്ക് ഒഴുകാന്‍ കാരണമായിട്ടുണ്ട്. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയും എടുത്തുപറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രകടന പത്രികയിലെ കോണ്‍ഗ്രസിന്റെ പ്രധാന വാഗ്ദാനമായ ‘ന്യായ്’ പദ്ധതിയെ ഇന്ത്യക്കാര്‍ തള്ളിക്കളഞ്ഞതാണെന്നും അഭിജിത്തിന്റേത് ഇടതു ചായ്വുള്ള പദ്ധതികളാണെന്നുമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ 20% നിര്‍ധനരുടെ ബാങ്ക് അക്കൗണ്ടില്‍ പ്രതിവര്‍ഷം 72,000 രൂപ വീതം നിക്ഷേപിക്കുന്നതായിരുന്നു ‘ന്യായ്’ പദ്ധതി.
Post Your Comments