ദില്ലി : 1992 ലെ ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചന കുറ്റത്തില്‍ നിന്ന് കുറ്റവിമുക്തനായി വിധിവന്നശേഷം താന്‍ ‘ജയ് ശ്രീ റാം’ എന്ന് ചൊല്ലിയെന്ന് എല്‍ കെ അദ്വാനി. ‘നമുക്കെല്ലാവര്‍ക്കും സന്തോഷത്തിന്റെ നിമിഷം. ഈ വിധി എന്റെ വ്യക്തിപരവും രാമജന്മഭൂമി പ്രസ്ഥാനത്തോടുള്ള ബിജെപിയുടെ വിശ്വാസവും പ്രതിബദ്ധതയും തെളിയിക്കുന്നു. 2019 നവംബറില്‍ നല്‍കിയ സുപ്രീം കോടതിയുടെ മറ്റൊരു സുപ്രധാന വിധിന്യായത്തിന്റെ ചുവടുപിടിച്ചാണ് ഈ വിധി വന്നതെന്ന് ഞാന്‍ കരുതുന്നു. ഓഗസ്റ്റ് 5 ന് നടന്ന ശിലാസ്ഥാപന ചടങ്ങ് അയോദ്ധ്യയില്‍ ഒരു മഹത്തായ രാം മന്ദിറിനെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു, 92 കാരനായ അദ്വാനി പ്രസ്താവനയില്‍ പറഞ്ഞു.
സുപ്രധാനമായ വിധിന്യായത്തെ താന്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്റെ ദശലക്ഷക്കണക്കിന് നാട്ടുകാര്‍ക്കൊപ്പം, അയോദ്ധ്യയിലെ മനോഹരമായ രാമ മന്ദിറിന്റെ പൂര്‍ത്തീകരണത്തിനായി ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് എന്നിവരുള്‍പ്പെടെ 32 പേരെ കുറ്റവിമുക്തരാക്കിയ ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതി 1992 ഡിസംബര്‍ 6 ന് ബാബരി മസ്ജിദ് തകര്‍ക്കാന്‍ ആസൂത്രണം ചെയ്തിട്ടില്ലെന്ന് പറഞ്ഞു.
സാമൂഹ്യ വിരുദ്ധരാണ് മസ്ജിദ് തകര്‍ത്തതെന്നും പ്രതികള്‍ പൊളിക്കുന്നത് തടയാന്‍ ശ്രമിച്ചുവെന്നും സിബിഐ ഹാജരാക്കിയ ഓഡിയോ, വീഡിയോ തെളിവുകള്‍ നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ സ്ഥാപിച്ചിട്ടില്ലെന്ന് സിബിഐ പ്രത്യേക ജഡ്ജി എസ് കെ യാദവ് പറഞ്ഞു.
Post Your Comments