രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച ലാൽ കൃഷ്ണ അദ്വാനി ഇന്ത്യയിലെ ബി.ജെ.പിയെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അദ്വാനി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്.
ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആയിരുന്നു അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.
രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി മുൻ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയെ മൂന്ന് മാസങ്ങൾക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. ഔപചാരികമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, എൽ കെ അദ്വാനിയുടെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
എൽ കെ അദ്വാനി 2002 ജൂൺ മുതൽ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതൽ 2004 മെയ് വരെ കേന്ദ്ര ആഭ്യന്തര മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1986 മുതൽ 1990 വരെയും 1993 മുതൽ 1998 വരെയും 2004 മുതൽ 2005 വരെയും അദ്ദേഹം ഒന്നിലധികം തവണ ബിജെപി അധ്യക്ഷനായിരുന്നു.അവിഭക്ത ഭാരതത്തിലെ
കറാച്ചിയിൽ 1927 നവംബർ 8 നാണ് അദ്വാനി ജനിച്ചത്.
1951ൽ ശ്യാമപ്രസാദ് മുഖർജി ആരംഭിച്ച ജനസംഘത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് വഴിത്തിരിവായി.1986ൽ ബിജെപി ദേശീയ പ്രസിഡന്റായി. 1999 മുതൽ 2004 വരെ ആഭ്യന്തരമന്ത്രിയായിരുന്നു. 2002 മുതൽ 2004 വരെ ഉപപ്രധാനമന്ത്രി പദവും വഹിച്ചു. 2004 മുതൽ 2009 വരെ ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു. 2005 ഡിസംബർ വരെ ബിജെപി പ്രസിഡന്റുമായിരുന്നു.
2004, 2009 ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പാർട്ടിക്ക് ലോക്സഭയിൽ ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായി. 2019 വരെ ഏഴു തവണ ലോക്സഭാംഗമായിരുന്ന അദ്വാനി പ്രായാധിക്യത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു.
Post Your Comments