Latest NewsNewsIndia

രാമജന്മഭൂമി പ്രസ്ഥാനവും അദ്വാനിയും

അദ്വാനി ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി

ഭാരതീയ ജനത പാർട്ടിക്ക് ഇന്ത്യയില്‍ അടിത്തറയുണ്ടാക്കിയ നേതാക്കളിലൊരാളാണ് എല്‍ കെ അദ്വാനി. അദ്വാനിയുടെ രാഷ്‌ട്രീയ ജീവിതത്തിലെ ശ്രദ്ധേയമായ സംഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് 1990ൽ പാർട്ടി അധ്യക്ഷനായിരിക്കെ, അയോധ്യ രാമക്ഷേത്ര നിർമാണത്തിന് ജനപിന്തുണ തേടി അദ്വാനി നടത്തിയ രഥയാത്രയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കുന്നതിൽ ഈ യാത്ര പ്രധാന പങ്കുവഹിച്ചു. മൂന്ന് പതിറ്റാണ്ടോളം പാർലമെൻ്ററി ജീവിതം നയിച്ച അദ്വാനി, അടൽ ബിഹാരി വാജ്‌പേയിയുടെ (1999-2004) മന്ത്രിസഭയിൽ ആദ്യം ആഭ്യന്തരമന്ത്രിയും പിന്നീട് ഉപപ്രധാനമന്ത്രിയുമായി.

read also; കനത്ത മഴ: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ജന്മദിനമായ 1990 സെപ്റ്റംബർ 25നാണ് സോമനാഥിൽ നിന്ന് രാമരഥയാത്ര അദ്വാനി ആരംഭിച്ചത്. രാമക്ഷേത്രം നിർമിക്കാനുള്ള പ്രചാരണത്തിന് ജനപിന്തുണ നേടിയെടുക്കുകയായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.

10,000 കിലോമീറ്റർ പിന്നിട്ട് ഒക്ടോബർ 30-ന് അയോധ്യയിൽ സമാപിക്കേണ്ട യാത്രയെ ബിഹാറിലെ സമസ്‌തിപൂരിൽ വച്ച് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ലാലു പ്രസാദ് യാദവ് തടയുകയും അദ്വാനിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button