ഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ഒരു ദൈവിക സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി സ്ഥാപക നേതാക്കളിൽ ഒരാളുമായ എല്‍കെ അദ്വാനി. രഥയാത്ര ആരംഭിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, താന്‍ ഒരു സാരഥി മാത്രമാണെന്ന് മനസ്സിലായി എന്നും അദ്ദേഹം പറഞ്ഞു.
‘രഥയാത്രയുടെ പ്രധാന ദൂതന്‍ രഥം തന്നെയായിരുന്നു, കാരണം അതിന് ആരാധനയ്ക്കുള്ള യോഗ്യതയുണ്ടായിരുന്നു. ക്ഷേത്രം നിര്‍മ്മിക്കുന്നതിന്റെ പവിത്രമായ ഉദ്ദേശ്യം നിറവേറ്റാന്‍ അത് ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യയിലേക്കാണ് പോയത്,’ രാമക്ഷേത്രത്തെക്കുറിച്ച് ഹിന്ദി സാഹിത്യ മാസികയായ രാഷ്ട്രധര്‍മ്മയില്‍, ‘രാമമന്ദിര്‍ നിര്‍മ്മാണം – ഒരു ദിവ്യ സ്വപ്നത്തിന്റെ പൂര്‍ത്തീകരണം’ എന്ന് തലക്കെട്ടിൽ പ്രസിദ്ധീകരിക്കുന്ന ലേഖനത്തിൽ എല്‍കെ അദ്വാനി വ്യക്തമാക്കി.
രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിന് ക്ഷണം ലഭിച്ചിട്ടുണ്ട്: നാളെ അയോധ്യയിലേക്ക് പോകുന്നുണ്ടെന്ന് ഗവര്‍ണര്‍
നേരത്തെ ജനുവരി 22 ന് നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങില്‍ മുതിർന്ന ബിജെപി നേതാവ് അദ്വാനി പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചിരുന്നു. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ മുതിർന്ന ബിജെപി നേതാക്കളായ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷിയെയും വിഎച്ച്പി ക്ഷണിച്ചിരുന്നു.
എന്നാൽ, ആരോഗ്യസ്ഥിതി കണക്കിലെടുത്ത് എൽകെ അദ്വാനിയും 89 കാരനായ മുരളി മനോഹർ ജോഷിയും ചടങ്ങിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. ചടങ്ങിൽ എൽകെ അദ്വാനി പങ്കെടുക്കുമെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന് ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും മെഡിക്കൽ സൗകര്യങ്ങളും ഒരുക്കുമെന്ന് വിഎച്ച്പി അറിയിച്ചു.
Post Your Comments